Pages

Saturday, 22 May 2021

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; മുഖ്യപ്രതി പിടിയിൽ

കൊച്ചി: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ വഞ്ചിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ.
കോഴിക്കോട് രഹസ്യ കേന്ദ്രത്തില്‍ നിന്നാണിവരെ പോലീസ് പിടിച്ചത്. നഴ്സ് വിസ' എന്ന വ്യാജേന വിസിറ്റിങ് വിസ നല്‍കി വഞ്ചിച്ചെന്നു കാട്ടി കൊല്ലം പത്തനാപുരം പട്ടാഴിയിലെ റീന രാജന്‍ നല്‍കിയ പരാതിയിലാണ് നടപടി.

കോവിഡ് വാക്‌സിന്‍ ഡ്യൂട്ടിക്കെന്ന പേരിലാണ് ജോലി നൽകാമെന്ന് ഇവർ പറഞ്ഞത്. എറണാകുളം കലൂരിൽ 'ടെയ്ക് ഓഫ്' റിക്രൂട്ടിങ് ഏജന്‍സിയുടമയാണ് പിടിയിലായ ഫിറോസ് ഖാൻ. ഇയാളുടെ സഹായികളായ രണ്ട് പേരും പിടിയിലായിട്ടുണ്ട്.

എറണാകുളം നോര്‍ത്ത് പോലീസാണ് പ്രതികളെ പിടികൂടിയത്. അഞ്ഞൂറില്‍ കൂടുതല്‍ നഴ്സുമാരെ വാക്‌സിന്‍ നല്‍കുന്ന ഡ്യൂട്ടിക്കെന്ന പേരില്‍ പണം വാങ്ങി, ദുബായിയില്‍ എത്തിക്കുകയായിരുന്നു.



from mangalam.com https://ift.tt/3ucttZJ
via IFTTT

No comments:

Post a Comment