Pages

Friday, 21 May 2021

പൊതുജനങ്ങൾക്കുള്ള സൗജന്യ വാക്സീൻ 500 രൂപയ്ക്ക് മറിച്ചുവിറ്റു; ഡോക്ടർ അറസ്റ്റിൽ

സൗജന്യ വിതരണത്തിന് എത്തിച്ച കോവിഡ് വാക്സീൻ 500 രൂപയ്ക്ക് മറിച്ചുവിറ്റ് ഡോക്ടറും സംഘവും. കർണാടകയിലാണ് സംഭവം.

പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ നിന്ന് സൗജന്യ വിതരണത്തിന് എത്തിച്ച വാക്സീനാണ് ഡോക്ടറും സംഘവും മറിച്ചുവിറ്റത്. സംഭവത്തിൽ മൂന്ന് പേർ ബെംഗളുരു പൊലീസ് പിടിയിലായി.

ഡോ. പുഷ്പിത എന്ന മെഡിക്കൽ ഓഫീസറും അവരുടെ സഹായിയായ പ്രേമ, ഇവരെ സഹാചിച്ച വീട്ടമ്മ എന്നിവരാണ് പിടിയിലിയത്. ഒരു ഡോസ് കോവിഷീൽഡ് വാക്സീനാണ് ഇവർ 500 രൂപ ഈടാക്കിയത്.

അർഹതപ്പെട്ട പൊതുജനങ്ങൾക്ക് സൗജന്യമായി കുത്തിവയ്ക്കാൻ നൽകിയ വാക്സീനാണ് ഇവർ കടത്തിക്കൊണ്ടുപോയി മറിച്ചു വിറ്റത്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന വാക്സീൻ കടത്തി പ്രേമയുടെ വീട്ടിൽ വച്ച് ജനങ്ങൾക്ക് ഇവർ കുത്തിവച്ച് വരികയായിരുന്നു. ഇതിന് ദൃക്സാക്ഷിയായ ആൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.



from mangalam.com https://ift.tt/3uaJb7I
via IFTTT

No comments:

Post a Comment