Pages

Saturday, 5 December 2020

അടിമാലിയിൽ യുവാവ് മർദനമേറ്റു മരിച്ച നിലയിൽ ; ഇഷ്ടികകൊണ്ട് തലക്ക് അടിയേറ്റതെന്നു സംശയം

അടിമാലി : അടിമാലി ബസ് സ്റ്റാൻഡ് ജംക്‌ഷനിലുള്ള കടയുടെ വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അറക്കുളം കൊച്ചു പാറയ്ക്കൽ മാത്യു(48)വിനെ ആണ് ഇന്നലെ രാവിലെ ബസ് സ്റ്റാൻഡ് ജംക്‌ഷനിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലയിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സമീപത്തായി ഇഷ്ടികയും കണ്ടെത്തി. മുറിവിൽ നിന്ന് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇയാൾക്ക് കഴിഞ്ഞ 10 വർഷമായി വീടുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം, മാത്യു മറ്റൊരാളുമായി വഴക്കിട്ടിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് നിഗമനം. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



from mangalam.com https://ift.tt/33NsEfI
via IFTTT

No comments:

Post a Comment