Pages

Monday, 23 November 2020

ദുര്‍ബല പ്രസിഡന്റാണ് ബൈഡനെന്ന് ചൈനയുടെ ഉപദേശകന്‍; യുദ്ധങ്ങള്‍ക്ക് തുടക്കമിട്ടേക്കും

ബെയ്ജിങ് : ജോ ബൈഡന്‍ നിയുക്ത യുഎസ് പ്രസിഡന്റായിഅധികാരത്തില്‍ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുമെന്നുള്ളത് ചൈനയുടെ മിഥ്യാബോധം മാത്രമാണെന്നും അത് ഉപേക്ഷിക്കണമെന്നുംചൈനീസ് സര്‍ക്കാരിന്റെ ഉപദേശകനും ഷെന്‍ചെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ആന്‍ഡ് കണ്ടംപെററി ചൈന സ്റ്റഡീസ് ഡീനുമായ ചെങ് യോങ്നിയന്‍.
വാഷിങ്ടനില്‍ നിന്നുള്ള ഏതു കടുത്ത നിലപാടിനെയും സ്വീകരിക്കാന്‍ തക്ക രീതിയില്‍ ബെയ്ജിങ് സജ്ജമായി നില്‍ക്കണം. യുഎസുമായി ബന്ധം ശക്തമാക്കാന്‍ കിട്ടുന്ന എല്ലാ അവസരവും ഉപയോഗിക്കണമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

'മികച്ച ദിവസങ്ങള്‍ കഴിഞ്ഞു... യുഎസിലെ ശീതയുദ്ധ പ്രാപ്പിടിയന്മാര്‍ ഒറ്റരാത്രി കൊണ്ട് ഇല്ലാതാകില്ല' - ഗുവാങ്ചൗയില്‍ ഈയിടെ നടന്ന അണ്ടര്‍സ്റ്റാന്‍ഡിങ് ചൈന കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അദ്ദേഹം ഒരു ദുര്‍ബലനായ പ്രസിഡന്റ് ആയിരിക്കും. പ്രാദേശിക വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നയതന്ത്രതലത്തില്‍ എന്തെങ്കിലും ചെയ്യും. ചൈനയ്‌ക്കെതിരെ എന്തെങ്കിലും ചെയ്യും. ട്രംപിന് യുദ്ധത്തില്‍ താല്‍പര്യമില്ലെങ്കില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് യുദ്ധങ്ങള്‍ തുടങ്ങിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അമേരിക്കന്‍ സമൂഹം ജീര്‍ണമായിക്കഴിഞ്ഞു...വൈറ്റ് ഹൗസില്‍ എത്തിക്കഴിഞ്ഞാല്‍ ചൈനയോടുള്ള ജനങ്ങളുടെ വിരോധം കണക്കിലെടുത്തുള്ള തീരുമാനങ്ങള്‍ ജോ ബൈഡന്‍ എടുത്തേക്കാം. ബൈഡന് അതില്‍ എന്തെങ്കിലും ചെയ്യാനാകുമെന്ന് എനിക്കു തോന്നുന്നില്ലെന്നും ചൈനീസ് ഉപദേശകന്‍ പറയുന്നു.



from mangalam.com https://ift.tt/2HxDbDK
via IFTTT

No comments:

Post a Comment