Pages

Monday, 23 November 2020

ഇരിട്ടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അസം സ്വദേശിനി മുണ്മിക്ക് വീട് സമ്മാനിച്ച് സുരേഷ് ഗോപി

കണ്ണൂര്‍: ഇരിട്ടി നഗരസഭയിലെ 11-ാം വാര്‍ഡ് വികാസ് നഗറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അസം സ്വദേശിനി മുണ്മി ഷാജിക്ക് സുരേഷ് ഗോപി എംപിയുടെ വക വീടൊരുങ്ങുന്നു. മുണ്‍മിയുടെ സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞ സുരേഷ് ഗോപി അവരെ വിളിച്ചു. മുണ്മിക്ക് ഒരു വീട് സമ്മാനിക്കുന്നതിനെ കുറിച്ചായിരുന്നു സുരേഷ് ഗോപി സംസാരിച്ചത്. ഇതോടെ മുണ്മി സുരേഷ് ഗോപിയോട് തന്റെ നന്ദി അറിയിക്കുകയും ചെയ്തു. 'സുരേഷ് ഗോപി സാറിന് എന്റെ നന്ദിയുണ്ട്. വളരെ സന്തോഷമുണ്ട്, മറ്റൊന്നും പറയാനില്ല.' അസം സ്വദേശി ആണെങ്കിലും മലയാളം നന്നായി സംസാരിക്കുന്ന മുണ്മി പറഞ്ഞു.

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷാജിയുമായുള്ള പ്രണയ വിവാഹത്തെ തുടര്‍ന്ന് മുണ്മി ഇരിട്ടിയില്‍ എത്തിയത്. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. മുണ്മിയെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് സുരേഷ് ഗോപി ഇവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ മുന്നോട്ട് വന്നത്.



from mangalam.com https://ift.tt/3lUQtZQ
via IFTTT

No comments:

Post a Comment