ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്ക പരത്തി നിവാര്‍ ചുഴലിക്കാറ്റ് നാളെ കര തൊടും. മണിക്കൂറില്‍ 100 മുതല്‍ 110-120 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് കാരയ്ക്കല്‍, മാമല്ലപുരം എന്നിവിടങ്ങളിലാണ് കര തൊടുന്നത്. നാളെയും മറ്റന്നാളും തമിഴ്‌നാട്ടിലും പുതുച്ചേരിയലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി എത്തുന്നത്. ഇതിനകം തന്നെ തമിഴ്‌നാട്ടില്‍ പലയിടത്തും മഴ ലഭിച്ചുതുടങ്ങി. നാളെയും മറ്റന്നാളും തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍, ആന്ധ്രാപ്രദേശ്, റായലസീമ, തെലങ്കാന മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്് നല്‍കി.
കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട് ഉടന്‍തന്നെ കരയിലേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കി. വടക്കന്‍ മേഖലയില്‍ ദുരിതാശ്വാസ ക്യാംപുകളും സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. നാഗപട്ടണം, കാരയ്്കല്‍, മൈലാഡുതുറൈ, കടലൂര്‍, വില്ലുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ നാളെയും മറ്റന്നാളും തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. തിരുവാരൂര്‍, കാഞ്ചിപുരം, ചെന്നൈ, തിരുവല്ലൂര്‍ ജില്ലകളില്‍ നാളെ ഉച്ചകഴിഞ്ഞ് ശക്തമായ കാറ്റും മഴയുമെത്തും
കാറ്റ് കടന്നുപോകുന്ന മേഖലയില്‍ വീടുകള്‍ക്കും കൃഷിക്കും വ്യാപകമായി നഷ്ടം നേരിടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനകം ശ്രീലങ്കയില്‍ ശക്തമായ മഴ എത്തിത്തുടങ്ങി.
അതേസമയം, കാറ്റും മഴയും കേരളത്തെ ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നൂ. എന്നാല്‍ കന്യാകുമാരി, തമിഴ്‌നാട്-പുതുച്ചേരി, തീരങ്ങളില്‍ യാതൊരു കാരണവശാലും മല്‍സ്യ ബന്ധനത്തിനായി പോകാന്‍ പാടില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
from mangalam.com https://ift.tt/3m13otp
via IFTTT
No comments:
Post a Comment