ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇന്നലെ 37,975 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 91,77,841 ആയി.
ഇന്നലെ 480 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,34,218 ആയി. നിലവില്‍ 4,38,667 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 42,314 പേര്‍ രോഗമുക്തരായി. ഇതുവരെ 86,04,955 പേര്‍ രോഗമുക്തരായി.
അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5.95 കോടിയിലെത്തി. 14 ലക്ഷം പേര്‍ ഇതിനകം മരണമടഞ്ഞു. 4.11 കോടി പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1.65 കോടി പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഞ്ച് ലക്ഷത്തിനു മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം.
അമേരിക്കയില്‍ ഇതിനകം 2.63 ലക്ഷം പേര്‍ മരണമടഞ്ഞു. ബ്രസീല്‍ ആണ് മരണസംഖ്യയില്‍ രണ്ടാമത്. ഇവിടെ 1.69 ലക്ഷം പേരും ഇന്ത്യയില്‍ 1.34 ലക്ഷം പേരും മെക്‌സിക്കോയില്‍ 1.02 ലക്ഷം പേരും ഇതിനകം മരണമടഞ്ഞു. ബ്രിട്ടണില്‍ 55,000 പേരും ഇറ്റലിയില്‍ 50,000 പേരും മരണമടഞ്ഞു. ഫ്രാന്‍സ്, സ്‌പെയിന്‍, അര്‍ജന്റീന, റഷ്യ, കൊളംബിയ പെറു, ഇറാന്‍ എന്നിവയാണ് മരണത്തില്‍ തൊട്ടുപിന്നില്‍.
from mangalam.com https://ift.tt/3nS5HPO
via IFTTT
No comments:
Post a Comment