Pages

Friday, 3 July 2020

മുംബൈയില്‍ നിന്നും നാടോടിസ്ത്രീ വന്നിറങ്ങി ; കോവിഡ് പേടിയില്‍ കുഞ്ഞിനെ എടുക്കാന്‍ ആരും കൂട്ടാക്കിയില്ല; വാരിയെടുത്തത് തഹസീല്‍ദാര്‍

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ട്രെയിനില്‍ വന്നിറങ്ങിയ നാടോടി സ്ത്രീയ്ക്കും കുഞ്ഞിനും തണലൊരുക്കിയ തഹസീല്‍ദാര്‍ക്കും സംഘത്തിനും സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി. മുംബൈയില്‍ നിന്നും വന്നതിനാല്‍ ആരും എടുക്കാന്‍ കുട്ടാക്കാതിരുന്ന കുഞ്ഞിനെ വാരിയെടുത്തു കൊണ്ടു നടക്കുന്ന തഹസീല്‍ദാര്‍ ബാല സുബ്രഹ്മണ്യത്തിനാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയുന്നത്.

മുംബൈയിൽ നിന്ന്‌ നേത്രാവതി എക്‌സ്‌പ്രസിൽ ബുധനാഴ്‌ച രാത്രി തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിലാണ്‌ നാടോടി സ്‌ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്‌. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്‌ത്രീ പ്ലാറ്റ്‌ഫോമിൽ ചുറ്റിക്കറങ്ങുകയായിരുന്നു. ഉടൻ പൊലീസും ആരോഗ്യ പ്രവർത്തകരും വിവരം തിരക്കിയെങ്കിലും പരസ്‌പര വിരുദ്ധമായാണ്‌ സംസാരിച്ചത്‌. ‌ സ്‌ത്രീയെ ആംബുലൻസ്‌ വരുത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോവിഡ് പേടിച്ച് കുഞ്ഞിനെ എടുക്കാൻ ആരും തയ്യാറായില്ല. തുടർന്നായിരുന്നു‌ സെൻട്രൽ സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെ എടുത്തത്. പിന്നീട് കുട്ടിയെ ‌ ശിശുക്ഷേമ സമിതിയിൽ എത്തിച്ചു. കുഞ്ഞിനെ എടുത്ത്‌ നീങ്ങുന്ന തഹസിൽദാറിന്റെ ചിത്രം ‌ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കുഞ്ഞിനോടൊപ്പമുണ്ടായിരുന്ന സ്‌ത്രീ ജനറൽ ആശുപത്രിയിൽ ക്വാറന്റൈനിലാണ്‌.



from mangalam.com https://ift.tt/3eWDDGX
via IFTTT

No comments:

Post a Comment