Pages

Friday, 3 July 2020

നിരോധനം രക്ഷയായി; ചൈനീസ് ആപ്പുകളില്‍ സെക്‌സ് ബോംബുകളും; പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടിക്‌ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
ഈ ചൈനീസ് ആപ്പുകളുടെ കൂട്ടത്തില്‍ നിരവധി സെക്‌സ് ബോംബുകള്‍ ഉണ്ടായിരുന്നെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും കണ്ടിട്ടില്ലാത്ത അത്രത്തോളം അശ്ലീല വീഡിയോകളാണ് രഹസ്യമായും പരസ്യമായും ചൈനീസ് ആപ്പുകള്‍ വഴി പ്രചരിപ്പിച്ചിരുന്നത് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും ടിക് ടോക്കില്‍ വീഡിയോ ചെയ്യാല്‍ ഏതറ്റം വരെ പോകാനും തയാറായിരുന്നു. ലൈക്കുകള്‍ക്ക് വേണ്ടി അര്‍ദ്ധനഗ്‌ന വീഡിയോകള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യാനും കുട്ടികള്‍ക്ക് മടിയില്ലായിരുന്നു. അത്രത്തോളം ഈ ചൈനീസ് ആപ്പുകള്‍ കുട്ടികളെ സ്വാധീനിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി ടിക് ടോക്കിലെത്തുന്നത് കൂടുതലായും 11 നും 14ലും ഇടയില്‍ പ്രായമുള്ള കുട്ടികളായിരുന്നുവെന്നാണ് കണ്ടെത്തല്‍.

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികള്‍ ഡാന്‍സിന് വേണ്ടി വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വീഡിയോകള്‍ ടിക് ടോക്കില്‍ നിന്ന് പുറത്തുവരുന്നത് സെക്‌സി ലേബലിലാണ്. കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതുവഴിയും ടിക് ടോക് വിലക്കിയതിലൂടെയും ഒരു പരിധിവരെ നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

യുസി ബ്രൗസര്‍ പോണ്‍ കാണുന്നവരുടെ ഇഷ്ട ബ്രൗസറായിരുന്നു. വീഡിയോകള്‍ അതിവേഗം മറ്റുളളവരുടെ ഫോണുകളിലേക്കും മറ്റു ഡിവൈസുകളിലേക്ക് എത്തിക്കാന്‍ സഹായിച്ചിരുന്ന ആപ്പാണ് ഷെയറിറ്റ്. ഈ ആപ്പുകളെല്ലാം രഹസ്യമായും പരസ്യമായും അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും കാണാനും ഷെയര്‍ ചെയ്യാനും ഉപയോഗിച്ചിരുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നായി ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഇവരാണ് ഏറ്റവും കൂടുതല്‍ സെല്‍ഫി വീഡിയോകളും പോസ്റ്റ് ചെയ്യുന്നത്. ടിക് ടോക് ഉപയോക്താക്കളില്‍ 38 ശതമാനവും കുട്ടികളാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവരില്‍ തന്നെ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്.

ടിക് ടോക്കില്‍ നിന്നുള്ള പല വീഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ്‍ വെബ്‌സൈറ്റുകളിലും യുട്യൂബ്, ഫെയ്‌സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും 'സെക്‌സ്' ടാഗോടെ കാണാം. ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് വസ്തുത. എന്നാല്‍, ഇതൊന്നും നിയന്ത്രിക്കാന്‍ ടിക് ടോക്കിനും സാധിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സെക്‌സി വിഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്‌സൈറ്റുകളും ചെയ്യുന്നവരും ഉണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.



from mangalam.com https://ift.tt/3ggvBce
via IFTTT

No comments:

Post a Comment