Pages

Thursday, 2 July 2020

കോവിഡ് പരിശോധന; സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധന ഒഴിവാക്കി

ന്യൂഡല്‍ഹി: കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്നുള്ള നിബന്ധന ഒഴിവാക്കി. ഇനിമുതല്‍ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കോവിഡ് പരിശോധനയ്ക്ക് വിധേയരാവാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് പരിശോധന നടത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ എത്രയുംവേഗം അതിനുള്ള സൗകര്യം ലഭ്യമാക്കണമെന്നാണ് ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദേശം.

കഴിഞ്ഞദിവസം മാത്രം 2,29,588 പേര്‍ക്ക് ഇന്ത്യയില്‍ കോവിഡ് പരിശോധന നടത്തി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനയുടെ എണ്ണം ഒരു കോടിയോടടുത്തു. വ്യാഴാഴ്ചവരെ 90,56,173 സാംപിളുകള്‍ പരിശോധിച്ചു. പരിശോധനാക്യാമ്പുകള്‍, മൊബൈല്‍ വാനുകള്‍ എന്നിവയിലൂടെ കൂടുതല്‍ പരിശോധനകള്‍ നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

1065 ലാബുകളാണ് പരിശോധനയ്ക്കായി രാജ്യത്തുള്ളത്. ഇതില്‍ 768 എണ്ണം സര്‍ക്കാര്‍ ലാബുകളാണ്. മുഖ്യപരിശോധനയായ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിനുപുറമേ റാപ്പിഡ് ആന്റിജന്‍ പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റും നടത്തി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.



from mangalam.com https://ift.tt/2YUqkBx
via IFTTT

No comments:

Post a Comment