Pages

Friday, 3 July 2020

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,25,544 ; ഒറ്റദിവസം പുതിയതായി കണ്ടെത്തിയത് 20,000 കേസുകള്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ രാജ്യത്ത് കൊവിഡ് കേസുകൾ ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,25,544 ആയി. ഒറ്റ ദിവസത്തെ കണക്കില്‍ ഇന്ത്യയില്‍ 20,903 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 379 പേര്‍ മരണമടയുകയും ചെയ്തു.

ഇതോടെ മൊത്തം മരണം 18,213 ആയി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ വലിയ രീതിയില്‍ തന്നെ തുടരുന്നതാണ് പ്രതിദിന കണക്ക് 20,000 കടക്കാന്‍ കാരണമായിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള മഹാരാഷ്ട്രയില്‍ ആകെ കേസുകൾ 1,86,626 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ ആദ്യമായി ഒരു ദിവസത്തെ കൊവിഡ് കേസുകൾ 4000 കടന്നു. 4343 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. ഡല്‍ഹിയിലും രോഗികള്‍ ഒരു ലക്ഷം പിന്നിട്ടു.

ഇന്നലെ 2373 പേർക്കാണ് ഡല്‍ഹിയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ള പ്രദേശങ്ങളില്‍ ഒന്നായ എൻസിആർ മേഖലയ്ക്ക് കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കർമ്മപദ്ധതിക്ക് തീരുമാനമായി. യു പി, ഡല്‍ഹി, ഹരിയാന മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. യു പി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധന കൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു സംസ്ഥാനങ്ങൾക്കും ടെസ്റ്റിംഗിനായി കേന്ദ്രം കൂടുതൽ കിറ്റുകൾ നൽകും.

രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റും. ഡല്‍ഹി എംയിസിലെ ഡോക്ടർമാരിൽ നിന്നും മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും കോവിഡ് ചികിത്സകള്‍ നടക്കുക. കർണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി.



from mangalam.com https://ift.tt/3ikOEEh
via IFTTT

No comments:

Post a Comment