Pages

Monday, 29 June 2020

ജോസ് വിഭാഗത്തിന്റെ പുറത്താക്കല്‍ ; പകുതിയിലേറെ പഞ്ചായത്തുകളിലും അവിശ്വാസത്തിന് കളമൊരുങ്ങും ; കാഞ്ഞിരപ്പളളിയും ഏറ്റുമാനൂരും പാലായും പൂഞ്ഞാറും പിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം യു.ഡി.എഫില്‍ നിന്നും പുറത്ത് പോയതോടെ ഇനി കാത്തിരിക്കുന്നത് തദേശസ്ഥാപനങ്ങളില്‍െ പൊട്ടിത്തെറി.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ഇതുവരെ ഒരുമിച്ച് നിന്നവര്‍ നാളെമുതല്‍ ഇരു ചേരികളിലായി നില്‍ക്കുന്നത് പല പഞ്ചായത്തുകളിലും ഭരണപ്രതിസന്ധി സൃഷ്ടിക്കും. ജില്ലയില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനും ജനപ്രതിനിധികളുടെ കാര്യത്തില്‍ ഏകദേശം തുല്ല്യ എണ്ണമാണ്. അതുകൊണ്ടു തന്നെ പകുതി പഞ്ചായത്തുകളിലും അവിശ്വാസം വാരാനുളള സാധ്യതയും ഏറെയാണ്.ജില്ലയില്‍ യു.ഡി.എഫ്.പ്രാദേശിക തലങ്ങളിള്‍ ആശയക്കുഴപ്പം രൂക്ഷം.

യു.ഡി.എഫ്. തീരുമാനത്തിനു മുമ്പായി തന്നെ ജില്ലയില്‍ യു.ഡി.എഫിനെ പൊട്ടിത്തെറിയിലേക്ക് നയിച്ചിരുന്നു.യു.ഡി.എഫില്‍ നിന്നുളള പുറത്താക്കല്‍ വന്നതോടെ വരും ദിവസങ്ങളില്‍ വിഴുപ്പലക്കലും കാലുവാരലും ശക്തമാകും. ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു ചിന്തയേ ഇല്ലെന്നും ജോസഫ് വിഭാഗമാണു ഇടതുമുന്നണി മോഹവുമായി മുന്നോട്ടു പോകുന്നതെന്നും ജോസ് വിഭാഗം ആരോപിക്കുന്നു എന്നാല്‍, ജോസ്, വിഭാഗത്തിലെ അണികള്‍ ആശയക്കുഴപ്പത്തിലാണ്.

യു.ഡി.എഫിനൊപ്പം നിന്നു സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരേ ശക്തമായ സമരം നടത്തിവരുന്നതിനിടെയാണ് അണികളെ ഞെട്ടിച്ചുകൊണ്ടുളള തീരുമാനം വന്നത്.ഇന്നലെ വരെ സമരം ചെയ്ത ശേഷം നാളെ മുതല്‍ പിന്തുണയ്‌ക്കേണ്ടി വരുമോയെന്ന ജാള്യതയാണ് ഇവരെ വലയ്ക്കുന്നത്.

നേതാക്കള്‍ ഇക്കാര്യത്തില്‍ വ്യക്തതയൊന്നും വരുത്താത്തതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ജോസ് കെ മാണി വിഭാഗത്തെ യു. ഡി. എഫില്‍ നിന്നു പുറത്താക്കുന്നതിലൂടെ കേരള കോണ്‍ഗ്രസിന്റെ െകെവശമുളള സീറ്റുകള്‍ തിരിച്ചുപിടിക്കാമെന്ന ആവേശമാണ് കോണ്‍ഗ്രസിലെ മധ്യനിര നേതാക്കള്‍ക്കും അണികള്‍ക്കുമുളളത്. എന്നാല്‍ മുന്നണി ബന്ധങ്ങള്‍ പ്രവചനാതീതമായതിനാല്‍ നേതാക്കളുടെ പ്രതികരണം കരുതലോടെയാണ്.ജില്ലയില്‍ നിലവിലുളള ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ ആറെണ്ണം കേരള കോണ്‍ഗ്രസിന്റെ െകെവശമാണ്. ഇതില്‍ കടുത്തുരത്തി കൂടാതെ സി.എഫ്് തോമസ് ജോസഫിനൊപ്പം ചേര്‍ന്നതോടെ രണ്ടു മണ്ഡലം മാത്രമാണ് ജോസഫ് പക്ഷത്തിനുളളത്.

ഇത് കൊടുത്താല്‍ പോലും നാലു മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് കിട്ടും.ഇതുവര െമത്സരിക്കാന്‍ അവസരം കിട്ടാത്ത മധ്യനിര നേതാക്കള്‍ക്ക് അവസരം ലഭിക്കും.മാത്രമല്ല. കഴിഞ്ഞ തദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 328 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചത്.

ഈ സീറ്റുകളും തിരികെ പിടിക്കാന്‍ കഴിയും. കോട്ടയം ജില്ലയിലടക്കം മധ്യതിരുവിതാംകൂറിലെ കേരള കോണ്‍ഗ്രസിന്റെ മേധാവിത്തം അവസാനിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്.കെ.എം.മാണി ഉണ്ടായിരുന്ന കാലത്തും ഇത്തരം നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും അതിനെല്ലാം തടയിടാന്‍ അദ്ദേഹത്തിനായിരുന്നു.

നേരത്തെ യു ഡി എഫില്‍ നിന്നു മാറി നിന്നപ്പോഴും കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക്പിടിച്ചു നിന്നത് കെ.എം.മാണിയുടെ നേതൃശേഷിയിലും വ്യക്തി മികവിലുമായിരുന്നു . ലീഗ് അടക്കമുള്ളവര്‍ കെ എം മാണിക്ക് ധാര്‍മിക പിന്തുണയും നല്‍കിയിരുന്നു. തല്‍സ്ഥിതി അതല്ല.കെ.എം. മാണിയെപ്പോലെ കരിസ്മയുള്ള നേതാവിന്റെ അഭാവം കോണ്‍ഗ്രസിന് കാര്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ എളുപ്പമാക്കി.

ജോസ് പക്ഷത്തെ പുറത്താക്കിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് മുന്‍െകെ എടുത്തുണ്ടായതാണെന്നും അത് യു.ഡി.എഫ്.എടുത്ത തീരുമാനമെന്ന നിലയില്‍ ലീഗ് അംഗീകരിക്കുകയാണെന്നുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണവും ശ്രദ്ധേയമാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിന് ജോസ് കെ മാണി വിഭാഗം വച്ച ഉപാധികള്‍ ( നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം സംബന്ധിച്ച് ) അംഗീകരിച്ചിരുന്നെങ്കില്‍ കോട്ടയം ജില്ലയില്‍ വീണ്ടും കേരള കോണ്‍ഗ്രസ് മേധാവിത്തത്തിന് കോണ്‍ഗ്രസ് വഴങ്ങിക്കൊടുക്കുന്നതിന് തുല്യമാകുമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം.

ജോസ് പക്ഷം എല്‍.ഡി.എഫിലോ എന്‍.ഡി.എയിലോ പോയാല്‍ അത് കേരള കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പരമ്പരാഗത അണികള്‍ അംഗീകരിക്കുമോ എന്ന് സംശയമാണ്. വീണ്ടുമൊരു പിളര്‍പ്പായിരിക്കും ഫലം.



from mangalam.com https://ift.tt/2CU9ABL
via IFTTT

No comments:

Post a Comment