Pages

Wednesday, 4 September 2019

''രാഷ്ട്രീയ കൊടിപ്പക നിയമത്തേക്കാള്‍ ശക്തം'' വീഡിയോ സന്ദേശവുമായി ഡി.കെ. ശിവകുമാര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ കൊടിപ്പക നിയമത്തേക്കാള്‍ ശക്തമെന്ന് കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗം ഡി.കെ. ശിവകുമാര്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഏഴു സെക്കന്റുകള്‍ മാത്രം ദൈര്‍ഖ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം ഡി.കെ പറഞ്ഞത്.

പോലീസ് സ്‌റ്റേഷനില്‍ ഇരുന്നാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത് എന്നാണ് സൂചന. പിന്നില്‍ ഒരു പോലീസുകാരന്‍ നില്‍ക്കുന്നതും കാണാം. അറസ്റ്റിലായ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ശിവകുമാറിനെ ഇന്നലെ ന്യൂഡല്‍ഹി റോസ് അവന്യു കോടതി ഒന്‍പത് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. നേരത്തെ നാല് ദിവസം ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും തൃപ്തികരമായ മറുപടി നല്കിയില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് വിശദീകരണം.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഡി കെ ശിവകുമാറിനെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ വസതിയില്‍ നിന്ന് കണ്ടെടുത്ത എട്ടു കോടി രൂപ കള്ളപ്പണം ആണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.

ഇതിനിടെ, ശിവകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ കര്‍ണാടകയില്‍ വ്യാപക അക്രമം. കേന്ദ്ര സര്‍ക്കാരിനും എന്‍ഫോഴ്സ്മെന്റിനുമെതിരേ മുദ്രാവാക്യംവിളിയുമായി സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ തെരുവുകള്‍ യുദ്ധക്കളമായി. രണ്ടിടങ്ങളില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസുകള്‍ അഗ്‌നിക്കിരയാക്കി. നിരവധി ബസുകള്‍ക്കുനേരേ കല്ലേറുണ്ടായി, പലയിടത്തും ഗതാഗതം തടസപ്പെട്ടു. ബംഗളുരുവില്‍നിന്ന് മൈസൂര്‍ വഴി കേരളത്തിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഡി.കെ. ശിവകുമാറിന്റെ തട്ടകമായ രാമനഗരയിലാണ് ഏറ്റവും ശക്തമായ പ്രതിഷേധം ഉണ്ടായത്. ബംഗളുരു, മൈസൂര്‍, രാമനഗര, ശ്രീരംഗപട്ടണം, കനകപുര എന്നിവിടങ്ങള്‍ക്കുപുറമേ ഡല്‍ഹിയിലും പ്രതിഷേധങ്ങളുണ്ടായി. ഡല്‍ഹിയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഡി.കെ. സുരേഷ് എം.പി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.



from mangalam.com https://ift.tt/2MXVNO7
via IFTTT

No comments:

Post a Comment