ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യമില്ല. അറസ്റ്റും റിമാന്റും ചോദ്യം ചെയ്തു കൊണ്ടുള്ള അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാം. സിബിഐ കസ്റ്റഡി ഇന്നവസാനിക്കാനിരിക്കെയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്.
ഇതോടെ ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലേക്ക് അയയ്ക്കും. നേരത്തേ ചിദംബരത്തിന്റെ കസ്റ്റഡി വ്യാഴാഴ്ച വരെ സുപ്രീംകോടതി നീട്ടിയിരുന്നു.
from mangalam.com https://ift.tt/2MVwQ5U
via IFTTT
No comments:
Post a Comment