താരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ നിര്‍ദേശം ; മുഫ്ത്തിയുടെ മകള്‍ സനായ്ക്ക് അമ്മയെ കാണാന്‍ ശ്രീനഗറിലേക്കു പോകാനും അനുമതി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 4 September 2019

താരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ നിര്‍ദേശം ; മുഫ്ത്തിയുടെ മകള്‍ സനായ്ക്ക് അമ്മയെ കാണാന്‍ ശ്രീനഗറിലേക്കു പോകാനും അനുമതി

ന്യൂഡല്‍ഹി: ആരോഗ്യ സ്ഥിതി മോശമായ സാഹചര്യത്തില്‍ സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയെ ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. കശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തുമാറ്റിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ വീട്ടു തടങ്കലില്‍ ആക്കിയ മെഹ്ബൂബ മുഫ്ത്തിയെ കാണാന്‍ മകള്‍ക്ക് അനുമതിയും നല്‍കി.

വീട്ടു തടങ്കലില്‍ വെച്ചിരിക്കുന്നത കശ്മീരി നേതാക്കളില്‍ സീതാറാം യെച്ചൂരിയുടെ സഹപ്രവര്‍ത്തകനായ മുഹമ്മദ് യൂസുഫ് താരിഗാമിയും ഉണ്ടായിരുന്നു. കശ്മീരില്‍ കനത്ത സുരക്ഷാ വലയത്തിന് കീഴിലാണെങ്കിലൂം താരിഗാമിയെ കാണാന്‍ കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ശ്രീനഗറിലെ വീട്ടിലെത്തി യെച്ചൂരി താരിഗാമിയെ സന്ദര്‍ശിച്ചിരുന്നു.

താരിഗാമിയുടെ ആരോഗ്യനില മോശമാണെന്നും അതില്‍ ആശങ്ക ഉണ്ടെന്നും കാണിച്ച് യെച്ചൂരി നല്‍കിയ ഹര്‍ജിയിലായിരുന്നു അനുമതി നല്‍കിയത്. അതിന് ശേഷം തിരിച്ചെത്തിയ യെച്ചൂരി താരിഗാമിയ്ക്ക് വിദഗ്ദ്ധ ചികിത്സ ഉണ്ടെന്ന് കോടതിക്ക് സത്യവാങ്മൂലം നല്‍കുകയായിരുന്നു. ഡല്‍ഹിയില്‍ എയിംസില്‍ ചികിത്സ തേടുന്ന താരിഗാമിക്കൊപ്പം കുടുംബാംഗങ്ങള്‍ക്കും വരാന്‍ അനുവദിച്ചിട്ടുണ്ട്.

ഉത്തരവിന് പുറത്തുള്ള ചില കാര്യങ്ങള്‍ സീതാറാം യെച്ചൂരി സത്യവാങ്മൂലത്തില്‍ ചുണ്ടിക്കാട്ടിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിലെ വിഷയത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശ്രീനഗറിലെ വീട്ടില്‍ തടങ്കലില്‍ ആയിരിക്കുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തിയുടെ മകള്‍ സനാ ഇല്‍ത്തിജയ്ക്ക് അമ്മയെ കാണാന്‍ ശ്രീനഗറിലേക്ക് പോകാനും അനുമതി നല്‍കിയിട്ടുണ്ട്.

വീട്ടു തടങ്കലിലായ മുഫ്ത്തിയുമായി സനാ കൂടിക്കണ്ടിട്ട് ഒരു മാസമായി. ആഗസ്റ്റ് നാലിനായിരുന്നു മുഫ്ത്തി അടക്കമുള്ള നൂറു കണക്കിന് നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയത്. ഇതിനെതിരേ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സനാ സാമൂഹ്യ മാധ്യമങ്ങള്‍ വഴി രംഗത്ത് വന്നിരുന്നു. കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന കനത്ത സുരക്ഷാ ചട്ടക്കൂടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഘട്ടംഘട്ടമായി അയവ് വരുത്തിക്കൊണ്ടിരിക്കുകയാണ്.



from mangalam.com https://ift.tt/2UsfCON
via IFTTT

No comments:

Post a Comment

Pages