Pages

Wednesday, 4 September 2019

ദേഹമാസകലം ടാറ്റു കുത്തിയ ഒരു ഫ്രീക്കത്തി ഡോക്ടര്‍; വൈറലായി ചിത്രങ്ങള്‍

ഒരു ഡോക്ടര്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ തെളിഞ്ഞു വരുന്ന ഒരു രൂപമുണ്ട്. എന്നാല്‍ ഇതിനെയൊക്കെ പൊളിച്ചെഴുതുന്നതാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഈ ഡോക്ടര്‍. ഈ ഡോക്ടറെ കണ്ടാല്‍ ആരും ഇവര്‍ ഒരു ഡോക്ടറാണെന്ന് ഒരിക്കലും പറയില്ല. വസ്ത്രരീതിയും, മുടിയില്‍ നല്‍കിയിരിക്കുന്ന പലതരം നിറങ്ങളും, ശരീരത്തിലെ ടാറ്റൂവുമെല്ലാം ഇവരെ ഡോക്ടര്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തയാക്കും.

സാറ ഗ്രേ എന്ന ഡോക്ടറാണ് ഈ വ്യത്യസ്ത ഡോക്ടര്‍. സാറയുടെ ശരീരത്തില്‍ നിറയെ ടാറ്റൂ കുത്തിയിരിക്കുകയാണ്. മുടിയൊക്കെ പല നിറങ്ങളാണ്. പലതരം ഫാഷനാണ് സാറ തന്റെ ശരീരത്തില്‍ തന്നെ പരീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും കൂടുതല്‍ ടാറ്റൂ അണിഞ്ഞ ഡോക്ടര്‍ എന്ന പേരിലാണ് ഡോക്ടര്‍ സാറ ഇപ്പോള്‍ അറിയപ്പെടുന്നത്. ശസ്ത്രക്രിയയില്‍ പ്രാക്റ്റീസ് ചെയ്യുന്ന സാറയ്ക്ക് ഓര്‍ത്തോപീഡിക് സര്‍ജനാവാനാണ് ആഗ്രഹം. വിശ്വസിക്കുന്നത് തന്റെ കഴിവിലാണ്, അതില്‍ വസ്ത്ര രീതിയോ, കാണാന്‍ എങ്ങനെയാണെന്നതൊന്നും പ്രശ്‌നമല്ലെന്നാണ് തന്റെ ഫാഷനെ കുറിച്ച് സാറ പറയുന്നത്.



from mangalam.com https://ift.tt/2ZQx0xw
via IFTTT

No comments:

Post a Comment