പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 'രണ്ടില' ചിഹ്നം അനുവദിക്കണമെന്ന് പി.ജെ ജോസഫിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അത് നിഷേധിക്കപ്പെടുകയായിരുന്നുവെന്നും ജോസ് കെ.മാണി. 'രണ്ടില' ചിഹ്നം നിഷേധിക്കപ്പെടുന്നത് വളരെയധികം വേദനയുള്ള കാര്യമാണ്. അത്രമാത്രം ബന്ധം പാലായും ജനങ്ങളും മാണിസാറും 'രണ്ടില'യുമായുണ്ട്. നിയമപരമായി 'രണ്ടില' ലഭിക്കുവാന്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കുകയാണ് പാലായിലെ ജനങ്ങളുടെ ഹൃദയത്തില്‍ മാണിസാര്‍ ഒരു ചിഹ്നമാണ്. അത് മറ്റാര്‍ക്കും മായ്ച്ചുകളയാന്‍ കഴിയില്ല. നാമനിര്‍ദേശം നല്കിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ജോസ് കെ.മാണി പാലായില്‍ പ്രതികരിച്ചു.
ചിഹ്നം നല്‍കണമെന്ന് യു.ഡി.എഫ് ജോസഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്തിട്ടായിരിക്കുമല്ലോയെന്നും ജോസ് കെ.മാണി പറഞ്ഞു.
32 വര്‍ഷമായി കേരള കോണ്‍ഗ്രസ് എമ്മിന് പാലായിലെ ജനങ്ങള്‍ വോട്ടുചെയ്യുന്ന ചിഹ്നമാണ് 'രണ്ടില'. അതുകൊണ്ടുതന്നെ വൈകാരികമായി ബന്ധമുണ്ട്. 'രണ്ടില' ചിഹ്നം ലഭിക്കാന്‍ പല മാര്‍ഗങ്ങള്‍ നോക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്കും അല്ലാതെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.
അതേസമയം, ചെയര്‍മാന്റെ ചമതല വഹിക്കുന്ന വര്‍ക്കിംഗ് ചെയര്മാന് എന്ന നിലയ്ക്ക് ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്ത് നല്കിയാല് മാത്രം ചിഹ്നം അനുവദിക്കാമെന്ന നിലപാടിലാണ് പി.ജെ ജോസഫ്.
from mangalam.com https://ift.tt/2ZI84wf
via IFTTT
No comments:
Post a Comment