Pages

Thursday, 5 September 2019

അപകടത്തിന് പിന്നില്‍ സെന്‍ഗാര്‍ തന്നെയെന്ന് ഉന്നാവോ പെണ്‍കുട്ടി ; ട്രക്ക് നേരെ പാഞ്ഞുവരുന്നത് വ്യക്തമായി കണ്ടെന്നും മൊഴി

ലക്‌നൗ: തന്നെ കൊലപ്പെടുത്താന്‍ അപകടമുണ്ടാക്കിയത് ബിജെപി എംഎല്‍എയും ബലാത്സംഗക്കേസില്‍ പ്രതിയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം സിബിഐ യ്ക്ക് മൊഴി നല്‍കി. ജൂലൈ 28 ന് ട്രക്ക് കാറില്‍ ഇടിച്ചുള്ള അപകടത്തില്‍ പെട്ട് ചികിത്സയില്‍ ആയ ശേഷം ആദ്യമായിട്ടാണ് പ്രതികരിക്കുന്നത്. കാറപകടത്തിന് പിന്നില്‍ സെന്‍ഗാറാണെന്നും കാറില്‍ ട്രക്കിടിപ്പിച്ച് കൊല്ലാനായിരുന്നു ശ്രമമെന്നും പറഞ്ഞു.

അപകടത്തിന് മുമ്പ് വീട്ടിലെത്തി തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് സെന്‍ഗാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഉന്നാവോ കോടതിയില്‍ എത്തുമ്പോഴെല്ലാം സെന്‍ഗാറിന്റെ കൂട്ടാളികള്‍ ഭീഷണിപ്പെടുത്തുമായിരുന്നു. ഒരിക്കല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതിക്ക് പുറത്ത് നില്‍ക്കുമ്പോള്‍ സെന്‍ഗാറിന്റെ ഒരു സഹായിയുടെ മകന്‍ തന്നെ സമീപിച്ച് അവന്റെ അമ്മയ്‌ക്കെതിരേ നല്‍കിയിട്ടുള്ള കേസ് പിന്‍ വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. ഇക്കാര്യത്തില്‍ പോലീസിനും അധികൃതര്‍ക്കും പല തവണ പരാതി നല്‍കിയിരുന്നതായും സിബിഐ യ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

ഉന്നാവോയില്‍ നിന്നും റായ്ബറേലി ജയിലിലേക്ക് പോകുന്ന വഴിയില്‍ പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചു കയറി. ട്രക്ക് എംഎല്‍എ യുടെ ഒരു ബന്ധുവിന്റേതായിരുന്നെന്ന് പിന്നീട് കണ്ടെത്തി. ട്രക്ക് ഞങ്ങള്‍ക്ക് നേരെ വരുന്നതും കാറിലേക്ക് ഇടിച്ചു കയറുന്നതും താന്‍ വ്യക്തമായി കണ്ടെന്നാണ് യുവതി പറഞ്ഞത്. തന്നെ കൊല്ലാന്‍ സെന്‍ഗാര്‍ തന്നെ ഉണ്ടാക്കിയ അപകടമാണ്. ജയിലിലാണെങ്കിലൂം ഏതറ്റം വരെയും പോകുന്നയാളാണ് സെന്‍ഗാറെന്നും പറഞ്ഞു. ട്രക്ക് പാഞ്ഞുവരുന്നത് കണ്ട് കാര്‍ റിവേഴ്‌സ് എടുക്കാന്‍ ഓടിച്ചിരുന്ന അഭിഭാഷകന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാര്‍ തിരിക്കുംമുമ്പ് ട്രക്ക് ഇടിച്ചു കയറി. ഇപ്പോഴും കടുത്ത വേദനയാണെന്നും നടക്കാന്‍ കഴിയില്ലെന്നും യുവതി പറഞ്ഞു.



from mangalam.com https://ift.tt/2HRgGX8
via IFTTT

No comments:

Post a Comment