ഗുണ്ടൂര്‍: 57 വര്‍ഷം നീണ്ട കാത്തിരിപ്പ് സഫലമായി. 74 ാം വയസില്‍ മങ്കയമ്മ അമ്മയായി; അതും ഇരട്ടപെണ്‍കുട്ടികള്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് ഇരട്ടസന്തോഷത്തിന്റെ വാര്‍ത്ത. ഐ.വി.എഫ്. മാര്‍ഗത്തിലൂടെയാണു മങ്കയമ്മ ഗര്‍ഭം ധരിച്ചതെന്നു ചികിത്സയ്ക്കു നേതൃത്വം നല്‍കിയ അഹല്യാ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ഉമാശങ്കര്‍ അറിയിച്ചു.
നാലു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ശസ്ത്രക്രിയയിലൂടെയാണു കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അമ്മയും മക്കളും പൂര്‍ണ ആരോഗ്യത്തിലാണെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ ഗോദാവരി സ്വദേശിയാണ് ഇരമ്മാട്ടി മങ്കയമ്മയെന്ന മങ്കയമ്മ. കര്‍ഷകനായ രാജാറാവുമായി 1962 ലായിരുന്നു വിവാഹം. അവസാന ശ്രമം എന്ന നിലയ്ക്കാണു കഴിഞ്ഞ വര്‍ഷം ഐ.വി.എഫ്. ചികിത്സയ്ക്കായി മങ്കയമ്മയും ഭര്‍ത്താവും ഡോ. ഉമാശങ്കറിനെ സമീപിച്ചത്. ആദ്യത്തെ ഘട്ടത്തില്‍ തന്നെ മങ്കയമ്മ ഗര്‍ഭം ധരിച്ചുവെന്നു ഡോക്ടര്‍ പറയുന്നു.
മങ്കയമ്മയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കാന്‍ മൂന്നു ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിരുന്നു. ഗര്‍ഭകാലത്തുടനീളം 10 ഡോക്ടര്‍മാര്‍ മങ്കയമ്മയുടെ ആരോഗ്യകാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നും സ്‌കാന്‍ ചെയ്തപ്പോഴൊന്നും യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഗര്‍ഭധാരണത്തിന്റെ എട്ടാം മാസത്തില്‍ നടത്തുന്ന ആചാരമായ ‘സീമന്തം’ നടത്തണമെന്നു മങ്കയമ്മയും ഭര്‍ത്താവും ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അല്‍പം കാത്തിരിക്കാനായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം.
ഒടുവില്‍ പ്രസവത്തിന്റെ ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ആശുപത്രി ജീവനക്കാരും ബന്ധുക്കളുമെല്ലാം ചേര്‍ന്നു മങ്കയമ്മയ്ക്കും ഭര്‍ത്താവിനുമൊപ്പം സീമന്തം ആഘോഷിച്ചു. മുമ്പ് എഴുപതുകാരിയായ ദല്‍ജീന്ദര്‍ കൗര്‍ ആയിരുന്നു ഏറ്റവും പ്രായം കൂടി പ്രസവിച്ചയാള്‍. 2016 ല്‍ ഐ.വി.എഫിലൂടെ തന്നെയായിരുന്നു ഹരിയാന സ്വദേശിയായ ജല്‍ജീന്ദറും ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
from mangalam.com https://ift.tt/2Lp0e1q
via IFTTT
No comments:
Post a Comment