മദ്യപിച്ച് ഗതാഗത നിയമങ്ങള്‍ ലംഘിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് 47,500 രൂപ പിഴ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 4 September 2019

മദ്യപിച്ച് ഗതാഗത നിയമങ്ങള്‍ ലംഘിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് 47,500 രൂപ പിഴ

ഭുവനേശ്വര്‍: നവീകരിച്ച ഗതാഗത നിയമങ്ങളില്‍ പെട്ട് നക്ഷത്രമെണ്ണി ഒരു ഓട്ടോഡ്രൈവര്‍. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ഹരിബന്ധു കന്‍ഹാറിനാണ് ഇത്തരത്തില്‍ കനത്ത തുക പിഴ അടയ്ക്കുന്നതിന് നോട്ടീസ് വന്നത്. 47,500 രൂപയാണ് വിവിധ ഇനങ്ങളിലായി പിഴ അടയ്ക്കുന്നതിനായി നോട്ടീസ് ലഭിച്ചിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് പിടികൂടിയ ഇയാളുടെ മറ്റ് രേഖകള്‍ കൂടി കാണാതെ വന്നതോടെയാണ് കൂറ്റന്‍ തുക പിഴ ആയി അടക്കുവാന്‍ നോട്ടീസ് ലഭിച്ചത്. പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് പ്രകാരമാണ് കനത്ത തുകയായത്.

മദ്യപിച്ചതിന് പിന്നാലെ പെര്‍മിറ്റോ, ലൈസന്‍സോ, രജിസ്‌ട്രേഷനോ കൂടാതെയാണ് ഇയാള്‍ വാഹനമോടിച്ചിരുന്നത്. ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാത്തതിന് 5000 രൂപയും, പെര്‍മിറ്റ് നിബന്ധനകള്‍ ലംഘിച്ചതിന് 10,000 രൂപയും മദ്യപിച്ച് വാഹനമോടിച്ചതിന് 10,000 രൂപയും, വായൂ, ശബ്ദ മലിനീകരണത്തിനായി 10,000 രൂപയും അനധീകൃതമായി മറ്റൊരാള്‍ക്ക് വാഹനം നല്‍കിയതിന് 5,000 രൂപയും രജിസ്‌ട്രേഷന്‍ കൂടാതെ വാഹനമോടിച്ചതിന് 5,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2,000 രൂപയും നിയമലംഘനത്തിന് 500 രൂപയുമാണ് പിഴ ഈടാക്കുന്നത്.

എന്നാല്‍, മദ്യപിച്ചെന്ന് സമ്മതിച്ച ഡ്രൈവര്‍ തന്റെ പക്കല്‍ ഇത്രയും വലിയ തുക അടയ്ക്കുവാന്‍ ഇല്ലെന്നും വാഹനം പിടിച്ചെടുത്ത ശേഷം തന്നെ ജയിലില്‍ അടച്ചുകൊള്ളാനും അധികൃതരോട് പറയുകയായിരുന്നു. തുടര്‍ന്ന് വാഹനവും ഡ്രൈവറേയും പോലീസ് അറസ്റ്റ് ചെയ്തു.



from mangalam.com https://ift.tt/2HP6tui
via IFTTT

No comments:

Post a Comment

Pages