ബേക്കല്‍ കോട്ടയും അടിച്ചുമാറ്റുന്നു, 4.15 ഏക്കര്‍ സ്ഥലം കാണാനില്ല...!! കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുക്കുമ്പോള്‍ 34.56 ഏക്കര്‍ ; പള്ളിക്കര വില്ലേജ് ഓഫീസിലെ രേഖകളില്‍ 30.41 ഏക്കര്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 4 September 2019

ബേക്കല്‍ കോട്ടയും അടിച്ചുമാറ്റുന്നു, 4.15 ഏക്കര്‍ സ്ഥലം കാണാനില്ല...!! കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുക്കുമ്പോള്‍ 34.56 ഏക്കര്‍ ; പള്ളിക്കര വില്ലേജ് ഓഫീസിലെ രേഖകളില്‍ 30.41 ഏക്കര്‍

കാസര്‍ഗോഡ്: അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടയുടെ 4.15 ഏക്കര്‍ സ്ഥലം കാണാനില്ല. പള്ളിക്കര വില്ലേജില്‍പ്പെട്ട ബേക്കല്‍ കോട്ടയും അനുബന്ധ സ്ഥലവും 1921ലാണ് അന്നത്തെ മദ്രാസ് സര്‍ക്കാര്‍ പുരാവസ്തുവായി പ്രഖ്യാപിച്ചത്. എന്നാല്‍ സംരക്ഷിത സ്മാരകമാക്കി മാറിയെന്നല്ലാതെ 1991വരെ കേന്ദ്ര പുരാവസ്തു വകുപ്പ് ഈ പ്രദേശങ്ങളില്‍ െകെകടത്തിയിരുന്നില്ല. 1991 ല്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആര്‍ക്കിയോളജില്‍ സര്‍വേ ഓഫ്, ഇന്ത്യ ബേക്കല്‍ കോട്ടയെ സംരക്ഷിതസ്മാരകമായി ഏറ്റെടുക്കുമ്പോള്‍ 34.56 ഏക്കറാണുണ്ടായിരുന്നത്. ഇതില്‍നിന്ന് 4.15 ഏക്കര്‍ സ്ഥലമാണ് കാണാതായിരിക്കുന്നത്.

പള്ളിക്കര വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം 30.41 ഏക്കര്‍ സ്ഥലമാണ് ബേക്കല്‍ കോട്ടയുടേതായി നിലവിലുള്ളത്. എന്നാല്‍ കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുക്കുമ്പോള്‍ 34.56 ഏക്കറാണു സര്‍ക്കാര്‍ െകെമാറിയത്. വലിയ െകെയേറ്റങ്ങളൊന്നും നടക്കാന്‍ സാധ്യതയില്ലാത്ത ബേക്കല്‍ കോട്ടയുടെ സ്ഥലം എവിടെ പോയെന്ന കാര്യത്തില്‍ റവന്യു വകുപ്പിനും കേന്ദ്ര പുരാവസ്തു വകുപ്പിനും ഉത്തരമില്ല. രണ്ടു വകുപ്പുകളുംചേര്‍ന്ന് സംയുക്ത സര്‍വേ നടത്തണമെന്ന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവശ്യമുന്നയിച്ചെങ്കിലും പുരാവസ്തു വകുപ്പ് തയാറായിട്ടില്ല. കോട്ടയ്ക്ക് അകത്തുണ്ടായിരുന്ന ടൂറിസ്റ്റ് ബംഗ്ലാവിന്റ ചുമതല ജില്ലാ കലക്ടര്‍ക്കായിരുന്നു.

എന്നാല്‍ സംരക്ഷിത സ്മാരകമായ കോട്ടയ്ക്കകത്ത് അതിഥി മന്ദിരം പാടില്ലെന്നറിയിച്ച് പുരാവസ്തു വകുപ്പ് ടൂറിസ്റ്റ് ബംഗ്ലാവ് പിടിച്ചെടുത്തു. അതിനു ശേഷം മ്യൂസിയമാക്കി മാറ്റുന്നതിന് അതിഥി മന്ദിരം ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ( ബി.ആര്‍.ഡി.സി)2006 ഫെബ്രുവരിയില്‍ െകെമാറിയെങ്കിലും നവീകരണം ആരംഭിച്ചതോടെ കേന്ദ്രപുരാവസ്തു വകുപ്പ് തടസമുന്നയിച്ചു. ഇതോടെ പദ്ധതി ഉപേക്ഷിച്ചു. തര്‍ക്കം പരിഹരിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടറുമായി മന്ത്രിതല ചര്‍ച്ചകള്‍ നടത്തിയെങ്കിലും പുരാവസ്തു വകുപ്പ് റസ്റ്റ് ഹൗസില്‍ അധികാരം സ്ഥാപിക്കുകയാണു ചെയ്തത്. എന്നാല്‍ പള്ളിക്കര പഞ്ചായത്തിലെ രേഖയില്‍ കോട്ടയ്ക്കകത്തെ റസ്റ്റ് ഹൗസും 20 സെന്റ് സ്ഥലവും ഇപ്പോഴും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണെന്ന് പറയുന്നു. അധികാര വടംവലിയില്‍ കുടുങ്ങി ടി.ബി. നശിച്ചുകൊണ്ടിരിക്കുകയാണ്.

ടൂറിസ്റ്റ് ബംഗ്ലാവ്, ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പ്പറേഷനു സര്‍ക്കാര്‍ െകെമാറിയെങ്കിലും ഭൂമി െകെമാറ്റം നടന്നിട്ടില്ലെന്നും ടി.ബിയുടെ പരിപാലന ചുമതല മാത്രമാണെന്നും ബി.ആര്‍.ഡി.സി. മാനേജിങ്ങ് ഡയറക്ടര്‍ ടി.കെ.മണ്‍സൂര്‍ പറഞ്ഞു. അതേ സമയം കേന്ദ്രപുരാവസ്തു വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും െകെവശമുള്ള ഭൂമിയുടെ പ്ലാനുകള്‍ താരതമ്യം നടത്തിയാല്‍ മാത്രമേ എവിടെയാണ് ഭൂമി നഷ്ടപ്പെട്ടതെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളുവെന്ന് കാസര്‍ഗോഡ് എ.ഡി.എം: എന്‍. ദേവിദാസ് പറഞ്ഞു. സംരക്ഷിത സ്മാരകങ്ങള്‍ക്ക് അരികില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ കുഴി എടുക്കുന്നതിനുവരെ പുരാവസ്തു വകുപ്പിന്റെ അനുമതി വേണമെന്നാണു നിയമം. ഈ നിയമം കര്‍ശനമായി നടപ്പിലാക്കുന്ന പുരാവസ്തു വകുപ്പിന്റെ 4.15 ഏക്കര്‍ സ്ഥലം കാണാതായത് വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുകയാണ്.



from mangalam.com https://ift.tt/2zXxLu5
via IFTTT

No comments:

Post a Comment

Pages