Pages

Sunday, 25 August 2019

'നിങ്ങള്‍ മേലില്‍ എന്റെ മത്സരം നിയന്ത്രിക്കില്ല' അന്ന് സെറീന പറഞ്ഞു, ഇന്നത് സംഭവിച്ചു.: വില്ല്യംസ് സഹോദരിമാരുടെ മത്സരം നിയന്ത്രിക്കാന്‍ ഇക്കുറി കാര്‍ലോസ് ഇല്ല

നിങ്ങള്‍ മേലില്‍ എന്റെ മത്സരം നിയന്ത്രിക്കില്ല... അന്ന് സെറീന വില്യംസ് പറഞ്ഞത് യു.എസ് ഓപ്പണില്‍ സംഭവിച്ചു. പോര്‍ച്ചുഗീസ് ടെന്നീസ് അമ്പയര്‍ കാര്‍ലോസ് റാമോസ് ഇക്കുറി യു.എസ് ഓപ്പണില്‍ വില്യംസ് സഹോദരിമാരായ സെറീനയുടെയും വീനസിന്റെയും മത്സരങ്ങള്‍ നിയന്ത്രിക്കില്ല. യുഎസ് ഓപ്പണ്‍ ടെന്നീസ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഐടിഎഫിന്റെ ഗോള്‍ഡ് ബാഡ്ജ് ലഭിച്ചിട്ടുള്ള റാമോസ് എല്ലാ ഗ്രാന്‍ഡ്സ്ലാം ഫൈനലുകളും നിയന്ത്രിച്ചിട്ടുള്ള ലോകത്തിലെ രണ്ട് ചെയര്‍ അമ്പയര്‍മാരില്‍ ഒരാളാണ്. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ഫൈനലിലുണ്ടായ സംഭവവികാസങ്ങളാണ് റാമോസിനെ ഒഴിവാക്കുന്നതിലേക്ക് വഴിവെച്ചത്.

കഴിഞ്ഞ വര്‍ഷം ജപ്പനീസ് താരം നവോമി ഒസാക്കയ്‌ക്കെതിരെയുള്ള ഫൈനലില്‍ തന്നെ അധിക്ഷേപിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത സെറീനയ്‌ക്കെതിരെ നടപടി കൈകൊണ്ടിരുന്നു. റാമോസിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഒസാക്കയ്ക്ക് പെനാല്‍റ്റി പോയിന്റ് സമ്മാനിച്ചതിനെ തുടര്‍ന്നാണ് ഒസാക്ക സെറീനയെ തോല്‍പ്പിച്ച് യു.എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. നിങ്ങള്‍ മേലില്‍ എന്റെ ഒരു മത്സരം നിയന്ത്രിക്കില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു സെറീന തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.



from mangalam.com https://ift.tt/30zox2U
via IFTTT

No comments:

Post a Comment