Pages

▼

Monday, 26 August 2019

ഭാര്യാ സഹോദരിയായ പതിനൊന്ന്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം; പിടിയിലായ യുവാവ് ഭാര്യയെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് പോലീസ്

നോയിഡ: ഭാര്യാ സഹോദരിയായ പതിനൊന്നു കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനും കൊലപാതക ശ്രമത്തിനും കേസ് റജിസ്റ്റര്‍ ചെയ്താണ് പ്രതിയെ പോലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. പ്രതിയുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.

ഭാര്യയെയും 11കാരി സഹോദരിയെയും കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ ഉദ്ദേശം എന്ന് പോലീസ് പറഞ്ഞു. കസ്‌നയിലെ ഒരു കല്‍വര്‍ട്ടിന് സമീപം അവശനിലയിലാണ് 11കാരിയായ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. പീഡിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ പ്രതി ഉപേക്ഷിക്കുകയായിരുന്നു. പോലീസ് പെട്രോളിംഗ് സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതും പിന്നീട് ആശുപത്രിയിലെത്തിച്ചതും.

ബോധം തിരികെ കിട്ടയപ്പോള്‍ സഹോദരി ഭര്‍ത്താവ് തന്നെ ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പീഡനത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും തനിക്ക് ഈ സമയത്ത് ബോധം നഷ്ടപ്പെട്ടുവെന്നും പെണ്‍കുട്ടി പറഞ്ഞു.

എന്നാല്‍ പീഡനത്തിന് ശേഷം ശേഷം വീട്ടിലെത്തിയ പ്രതി ഭാര്യക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി സഹോദരിയെ കാണാനില്ലെന്ന് പരാതി നല്‍കി. പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് പട്രോളിംഗ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്. യുവാവും ഭാര്യയും സ്ഥിരം വഴക്കാണെന്നും ഇതിനാല്‍ ഭാര്യയെയും സഹോദരിയെയും കൊലപ്പെടുത്താനായിരുന്നു യുവാവ് പദ്ധതിയിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2ZtN8cb
via IFTTT

No comments:

Post a Comment