ആര് പറഞ്ഞാലും മോഡിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ല.: തരൂരിനെ തള്ളി ചെന്നിത്തല - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 25 August 2019

ആര് പറഞ്ഞാലും മോഡിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ല.: തരൂരിനെ തള്ളി ചെന്നിത്തല

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും മോഡിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ല. ജനങ്ങള്‍ക്കും സമൂഹത്തിനും പൊതുവേ അസ്വീകാര്യമായ നിലപാടാണ് അദേഹം പിന്തുടരുന്നതെന്നും ചെന്നിത്തല തുറന്നടിച്ചു.

നരേന്ദ്രമോഡിയുടെ തെറ്റായ നയങ്ങള്‍ക്ക് എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം മോഡി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ശശി തരുര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മോഡിയുടെ കുറ്റം മാത്രം പറഞ്ഞാല്‍ ജനം വിശ്വാസത്തിലെടുക്കില്ലെന്നും തരൂര്‍ ആവര്‍ത്തിച്ചു. പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും രംഗത്തെത്തി.

മോഡിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ അല്ല കോണ്‍ഗ്രസിന്റെ പണിയെന്നും, സര്‍ക്കാരിന്റെ നല്ല കാര്യം പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും വേണുഗോപാല്‍ അറിയിച്ചു. മോഡിയെ അനുകൂലിക്കുന്ന പ്രസ്താവനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അഭിഷേക് സിങ്‌വിയും പിന്തുണയുമായെത്തി.



from mangalam.com https://ift.tt/2ZoL6KC
via IFTTT

No comments:

Post a Comment

Pages