Pages

Sunday, 25 August 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും കള്ളവോട്ട് നടന്നു ; കൂട്ടുനിന്ന വെറ്റിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗസറ്റഡ് ഓഫീസമാര്‍ വരെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തപാല്‍ കള്ളവോട്ടിനു വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗസറ്റഡ് ഓഫീസര്‍മാരും കൂട്ടുനിന്നെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പോലീസ് അസോസിയേഷന്‍ നേതാക്കളുടെ സമ്മര്‍ദപ്രകാരം, വോട്ടര്‍മാരെ കാണാതെതന്നെ ഗസറ്റഡ് ഓഫീസര്‍മാര്‍ ബാലറ്റ് പേപ്പര്‍ സാക്ഷ്യപ്പെടുത്തി നല്‍കുകയായിരുന്നു. വിവിധ ജില്ലകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്. അനുഭാവമുള്ള പോലീസ് അസോസിയേഷന്‍ നേതാക്കള്‍ അതതു മുന്നണികള്‍ക്കുവേണ്ടി കള്ളവോട്ടിനു ചുക്കാന്‍ പിടിച്ചു.

അന്വേഷണ റിപ്പോര്‍ട്ട് എസ്.പി: ഡി. സുദര്‍ശന്‍ ഉടന്‍ ക്രൈംബ്രാഞ്ച് മേധാവിക്കു െകെമാറും. മൃഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍മാര്‍, ആശുപത്രി ലേ ഓഫീസര്‍മാര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഉന്നതന്‍, കോട്ടയത്തെ ഫാമിങ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തട്ടിപ്പിനു കൂട്ടുനിന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സംസ്ഥാനത്തെ ഭൂരിഭാഗം പോലീസുകാരുടെയും തപാല്‍ വോട്ട് അട്ടിമറിക്കപ്പെട്ടെന്ന ആരോപണത്തേത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. 17 പോലീസ് ജില്ലകളില്‍ 10 ജില്ലകളിലെ അന്വേഷണം പൂര്‍ത്തിയാക്കിയപ്പോഴാണു തട്ടിപ്പില്‍ ഗസറ്റഡ് ഓഫീര്‍മാരുടെയും പങ്ക് കണ്ടെത്തിയത്.

പോലീസ് അസോസിയേഷന്‍ നേതാക്കളുടെ ശിങ്കിടികളായി തപാല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ െകെപ്പറ്റിയവര്‍, കള്ളവോട്ട് സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഓഫീസര്‍മാര്‍, കള്ളവോട്ടിനാണെന്ന് അറിഞ്ഞിട്ടും ബാലറ്റ് വിട്ടുനല്‍കിയ പോലീസുകാര്‍ എന്നിവര്‍ക്കെതിരേ ജനപ്രാതിനിധ്യനിയമം 136-ാം വകുപ്പുപ്രകാരം ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കണമെന്നാണു റിപ്പോര്‍ട്ടിലെ ശിപാര്‍ശ. രണ്ടുവര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.

പോലീസ് അസോസിയേഷന്‍ നേതാക്കളെ റിപ്പോര്‍ട്ടില്‍ ''ഇടനിലക്കാര്‍'' എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. മിക്ക ജില്ലയിലും തപാല്‍ കള്ളവോട്ട് നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. തിരുവനന്തപുരത്തു യു.ഡി.എഫും ആലപ്പുഴയില്‍ എല്‍.ഡി.എഫും കള്ളവോട്ടിനു കൂട്ടുനിന്നു. ജില്ലയ്ക്കു പുറത്ത് തെരഞ്ഞെടുപ്പു ജോലിക്കായി നിയോഗിക്കപ്പെട്ട പോലീസുകാരില്‍ നിന്നാണ് ഇടനിലക്കാര്‍ തപാല്‍ വോട്ട് െകെവശപ്പെടുത്തിയത്. തപാല്‍ ബാലറ്റ് ആവശ്യമുള്ളവര്‍ ഫോം 12 അപേക്ഷ പൂരിപ്പിച്ച് വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് അയയ്ക്കുമ്പോള്‍, ഫോം 13 തെരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് അയച്ചുകൊടുക്കുകയാണു നടപടി. അതില്‍ തപാല്‍ ബാലറ്റുമുണ്ടാകും.

ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തിയശേഷം, രണ്ടു കവറിലാക്കി വരണാധികാരിക്കു മടക്കിനല്‍കണം. അപേക്ഷകര്‍ നിര്‍ദേശിക്കുന്ന വിലാസത്തിലാണു ബാലറ്റ് അയച്ചുകൊടുക്കുന്നത്. എന്നാല്‍, തട്ടിപ്പിന്റെ ഭാഗമായി ഇടനിലക്കാര്‍ നിര്‍ദേശിച്ച വിലാസത്തില്‍ ഇവ െകെവശപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അവര്‍ തന്നെയാണു സാക്ഷ്യപ്പെടുത്തേണ്ട ഗസറ്റഡ് ഓഫീസര്‍മാരെ നിശ്ചയിച്ചതും വോട്ട് ചെയ്തശേഷം ബാലറ്റ് തിരിച്ചുനല്‍കിയതും. വോട്ടര്‍മാരായ പോലീസുകാര്‍ ഒന്നുമറിഞ്ഞില്ല; അല്ലെങ്കില്‍ അറിഞ്ഞതായി ഭാവിച്ചില്ല.

പല ഗസറ്റഡ് ഓഫീസര്‍മാരും ആര്‍ക്കുവേണ്ടിയാണു സാക്ഷ്യപ്പെടുത്തുന്നതെന്നുപോലും പരിശോധിക്കാതെ, ഇടനിലക്കാര്‍ നല്‍കിയ ബാലറ്റില്‍ ഒപ്പിട്ടുകൊടുക്കുകയായിരുന്നു. സ്ഥലംമാറ്റഭീഷണി ഉള്‍പ്പെടെ മുഴക്കിയാണ് ഇതെല്ലാം ചെയ്യിച്ചത്. പോലീസുകാരില്‍നിന്നു തപാല്‍ ബാലറ്റുകള്‍ െകെവശപ്പെടുത്താനും ഭീഷണിതന്ത്രം പ്രയോഗിച്ചു. തട്ടിപ്പിനു കൂട്ടു നില്‍ക്കാന്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ െകെക്കൂലി വാങ്ങിയിട്ടുണ്ടോയെന്ന് അന്വേഷണത്തില്‍ വ്യക്തമായില്ല. പോലീസിലെ ഗസറ്റഡ് ഓഫീസര്‍മാരായ സി.ഐ/ഡിെവെ.എസ്.പിമാരെ സമീപിക്കാതെയും തപാല്‍ വോട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഒരു എസ്.ഐ. ഗസറ്റഡ് പദവിയില്ലാതെതന്നെ ഇരുപതോളം ബാലറ്റ് പേപ്പറുകള്‍ സാക്ഷ്യപ്പെടുത്തി!

പോലീസുകാരുടെ തപാല്‍ വോട്ടുകളില്‍ കൃത്രിമം നടന്നെന്ന ആരോപണത്തേത്തുടര്‍ന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പി: ടി.കെ. വിനോദ്കുമാര്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിനോദ്കുമാറാണു നിലവില്‍ ക്രൈംബ്രാഞ്ചിന്റെയും അധികച്ചുമതല വഹിക്കുന്നത്. ഇന്റലിജന്‍സ് പ്രാഥമിക റിപ്പോര്‍ട്ടിനേത്തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു െകെമാറിയത്. ജില്ലാ കലക്ടറേറ്റുകളിലെ തെരഞ്ഞെടുപ്പ് വിഭാഗം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കമാന്‍ഡോയായിരുന്ന പോലീസുകാരന്‍ െവെശാഖിന്റെ ശബ്ദസന്ദേശം പുറത്തായതോടെയാണു തപാല്‍ വോട്ട് ക്രമക്കേട് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്. പോലീസുകാരായ മണിക്കുട്ടന്‍, അരുണ്‍ മോഹന്‍, രതീഷ്, രാജേഷ്‌കുമാര്‍ എന്നിവരുടെ മൊഴിയോടെ ചിത്രം കൂടുതല്‍ വ്യക്തമായി.



from mangalam.com https://ift.tt/2PdgZSo
via IFTTT

No comments:

Post a Comment