Pages

Sunday, 25 August 2019

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ കുട്ടിയ്ക്ക് പീഡനമേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം ശ്രീകാര്യത്ത് ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശാരീരിക പീഡനം ശരിവച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. പോലീസിന് കൈമാറിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിന് കുട്ടി ഇരയായെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇതേത്തുടര്‍ന്ന് അധ്യാപകനായ സന്തോഷ് കുമാര്‍ ഒളിവിലാണുള്ളത്. ഇയാളെ ഉടന്‍ തന്നെ പിഡികൂടുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, അധ്യാപകന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ നീതി തേടി കുട്ടിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന്‍ പരാതി നല്‍കി. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ തന്നെ അയാളെ അറസ്റ്റ് ചെയ്യേണ്ടിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

ക്ലാസില്‍ പഠിക്കുന്നതിനിടെ കണക്ക് പുസ്തകം കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥി ക്ലാസിന് പുറത്തേക്ക് ഓടുകയായിരുന്നു. പിന്നീട് എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് എന്നറിയുന്നതിന് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പറയുന്നത്. തുടര്‍ന്ന് ജൂലൈ 27ന് ശ്രീകാര്യം പോലീസ് പീഡന പരാതിയില്‍ കേസെടുക്കുകയായിരുന്നു.



from mangalam.com https://ift.tt/2ZyAJnC
via IFTTT

No comments:

Post a Comment