പാക്ക് മലയാളിയും രാഷ്ട്രീയ നേതാവായിരുന്ന ബി.എം.കുട്ടി അന്തരിച്ചു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 24 August 2019

പാക്ക് മലയാളിയും രാഷ്ട്രീയ നേതാവായിരുന്ന ബി.എം.കുട്ടി അന്തരിച്ചു

കറാച്ചി: പാക്ക് മലയാളിയും മാധ്യമപ്രവര്‍ത്തകനും ഇടതുപക്ഷ രാഷ്ട്രീയ നേതാവുമായ ബി.എം.കുട്ടി (90) അന്തരിച്ചു. മലപ്പുറം തിരൂര്‍ വെലത്തുരില്‍ ജനിച്ച കുട്ടി പാക്കിസ്ഥാനിലേക്ക് കുടിയേറി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയില്‍ വച്ചായിരുന്നു അന്ത്യം.

ആറു പതിറ്റാണ്ടുലധികം കാലമായി പാക്കിസ്ഥാനില്‍ വിവിധ രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ പങ്കാളിയായ അദ്ദേഹം വളരെ ശ്രദ്ധേയനാണ്. വിഭജനത്തിന് ശേഷം 1949ല്‍ മദ്രാസില്‍ നിന്നും പാക്കിസ്ഥാനിലേക്ക് കുടിയേറിയ അദ്ദേഹം കറാച്ചിയില്‍ കച്ചവടസ്ഥാപനങ്ങള്‍ നടത്തിയിരുന്നു. തൊഴിലാളി സംഘടനാപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊല്‍ക്കത്ത കോണ്‍ഗ്രസില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട്. പാക്കിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലംഗമായി. പിന്നീട് പ്രവര്‍ത്തനസ്വാതന്ത്യം നിഷേധിക്കപ്പെട്ടതോടെ പാക്കിസ്ഥാന്‍ നാഷണല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി രൂപികരിച്ച് അതിലേക്ക് ചേക്കേറുകയും ചെയ്തു.

നിരവധി വട്ടം സമരം നടത്തി ജയിലില്‍ കഴിഞ്ഞിട്ടുള്ള കുട്ടി ജി.ബി. ബിസഞ്ചോ ബലൂചിസ്ഥാന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീ ഉപദേഷ്ടാവായിരുന്നു കുട്ടി. നിലവില്‍, പാകിസ്ഥാന്‍ പീസ് കോയലീഷന്‍ സെക്രട്ടറി ജനറലും പാകിസ്ഥാന്‍ ലേബര്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഡയറക്ടറുമാണ്. 'സിക്സ്റ്റി ഇയേഴ്‌സ് ഇന്‍ സെല്‍ഫ് എക്‌സൈല്‍ - എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി' എന്നത് അദ്ദേഹത്തിന്റെ ആത്മകഥയാണ്.



from mangalam.com https://ift.tt/2ZjMUo4
via IFTTT

No comments:

Post a Comment

Pages