കുട്ടികള്‍ക്കു പുറത്തിറങ്ങാനാകുന്നില്ല, ചികിത്സ നിഷേധിക്കുന്നു, ഞങ്ങള്‍ ആകെ പ്രശ്‌നത്തിലാണ്.: മടക്കയാത്രയില്‍ വിമാനത്തില്‍ വെച്ച് രാഹുലിനു മുന്നില്‍ കരഞ്ഞ് കശ്മീരി യുവതി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 24 August 2019

കുട്ടികള്‍ക്കു പുറത്തിറങ്ങാനാകുന്നില്ല, ചികിത്സ നിഷേധിക്കുന്നു, ഞങ്ങള്‍ ആകെ പ്രശ്‌നത്തിലാണ്.: മടക്കയാത്രയില്‍ വിമാനത്തില്‍ വെച്ച് രാഹുലിനു മുന്നില്‍ കരഞ്ഞ് കശ്മീരി യുവതി

ന്യൂഡല്‍ഹി: കശ്മീരില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ മടക്കയാത്രയില്‍ വിമാനത്തില്‍ വെച്ച്, തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി കശ്മീരി യുവതി. രാഹുല്‍ ഗാന്ധിയോട് വൈകാരികമായി തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്ന കശ്മീരി യുവതിയുടെ ദൃശ്യങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ് പകര്‍ത്തിയത്.

'ഞങ്ങളുടെ കുട്ടികള്‍ക്ക് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാകുന്നില്ല, പത്ത് ദിവസമായി എന്റെ ഹൃദ്രോഗിയായ സഹോദരന് ഡോക്ടറെ കാണാന്‍ പോലും ആയിട്ടില്ല, ഞങ്ങളാകെ പ്രശ്‌നത്തിലാണ്.. യുവതി രാഹുലിനോട് വിതുമ്പിക്കൊണ്ട് പറഞ്ഞു. യുവതി പറഞ്ഞതെല്ലാം കേട്ട ശേഷം രാഹുല്‍ യുവതിയുടെ കൈയില്‍ പിടിച്ച് ആശ്വസിപ്പിച്ചു. ആഗസ്റ്റ് അഞ്ചിനു ശേഷം കശ്മീര്‍ താഴ്‌വര അശാന്തമാണെന്നും പ്രദേശവാസികള്‍ നേരിടുന്നത് ദുരിതങ്ങളാണെന്നും യുവതി വീഡിയോയില്‍ പറയുന്നു.

അരുണ്‍ കുമാര്‍ സിങ് എന്ന റിപ്പോര്‍ട്ടറാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഗുലാം നബി ആസാദ് ഉള്‍പ്പെടെ ഉള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഏത് കഠിനഹൃദയന്റേയും കണ്ണ് നനയിക്കുന്ന അനുഭവമാണ് കശ്മീരില്‍ നിന്നുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വെച്ച് യുവതി പങ്കുവെച്ചതെന്ന് ഗുലാം നബി ആസാദ് ഡല്‍ഹിയില്‍ പ്രതികരിച്ചു.

ജമ്മുകാശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പ്രതികരിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കാശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചതിനു പിന്നാലെ ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

' കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കാന്‍ എന്നെ ഗവര്‍ണര്‍ ക്ഷണിച്ചു. ഞാന്‍ ആ ക്ഷണം സ്വീകരിച്ചു. എന്ത് സാഹചര്യത്തിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയണമായിരുന്നു. പക്ഷെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് ഞങ്ങളെ കടത്തിവിട്ടില്ല. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തു. ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ സ്വാഭാവികമല്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്' രാഹുല്‍ ഗാന്ധി പറഞ്ഞു. ഭയപ്പെടുന്നതാണ് ജമ്മുകാശ്മീരിലെ സാഹചര്യമെന്ന് മുന്‍ മുഖ്യമന്ത്രികൂടിയായ കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു

കോണ്‍ഗ്രസ്സിന്റെ രാജ്യസഭയിലെ ഡപ്യൂട്ടി ലീഡര്‍ ആനന്ദ് ശര്‍മ്മ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി.എം.കെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, എല്‍.ജെ.ഡി അധ്യക്ഷന്‍ ശരത് യാദവ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവരാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്.



from mangalam.com https://ift.tt/2ZmvbZa
via IFTTT

No comments:

Post a Comment

Pages