Pages

▼

Monday, 26 August 2019

വെള്ളിയാഴ്ച വരെ ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: കാലവര്‍ഷത്തില്‍ കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്നത് ഇടുക്കിയില്‍

തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

അതിനിടെ ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയില്‍. കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഇടുക്കിയില്‍. 23 ശതമാനം അധികമഴ പാലക്കാട് പെയ്തു. ഇടുക്കിയില്‍ 20 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇക്കാലയളവില്‍ സംസ്ഥാനത്താകെ സാധാരണപോലെ മഴ ലഭിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ലഭിക്കുമെന്നു കണക്കുകൂട്ടിയിരുന്ന 1742 മില്ലി മീറ്ററിലും ഒരു ശതമാനം അധികം(1754 മില്ലീമീറ്റര്‍) മഴ ലഭിച്ചു.

ഇടുക്കിയില്‍ 2185 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 1741 മില്ലി മീറ്റര്‍ മഴയാണു പെയ്തത്. 1314.8 മില്ലി മീറ്റര്‍ മഴ പെയ്യേണ്ട പാലക്കാട്ട് 1613.9 മി.മീറ്റര്‍ മഴ പെയ്തു.

പാലക്കാടിനു പിന്നാലെ കോഴിക്കോടാണ് മഴ ഏറ്റവും കൂടുതല്‍ ലഭിച്ചത്. 21 ശതമാനം അധികമഴ കോഴിക്കോട് ലഭിച്ചു. എന്നാല്‍, വയനാട്ടില്‍ സാധാരണ ലഭിക്കുന്നതിലും 16 ശതമാനം കുറവ് മഴയാണു ലഭിച്ചത്.



from mangalam.com https://ift.tt/2Ny36LZ
via IFTTT

No comments:

Post a Comment