Pages

▼

Monday, 26 August 2019

ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗഡരി ഭട്ടാചാര്യ അന്തരിച്ചു

മുംബൈ: രാജ്യത്തെ ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗഡരി ഭട്ടാചാര്യ അന്തരിച്ചു. അസുഖ ബാധിതയായിരുന്ന ഇവര്‍ തിങ്കളാഴ്ച രാത്രിയാണ് അന്തരിച്ചത്.

1973 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥയായ ഭട്ടാചാര്യ 2004 ലാണ് ഉത്തരാഖണ്ഡ് പോലീസ് മേധാവിയായി അധികാരത്തില്‍ എത്തിയത്. 2007 ഒക്ടോബര്‍ 31ന് ഇവര്‍ ജോലിയില്‍ നിന്നും വിരമിക്കുകയും ചെയ്തു.

രാജ്യത്തെ ആദ്യ പോലീസ് മേധാവി എന്നതിന് പുറമെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയും കാഞ്ചന്‍ ചൗഡരിയാണ്. കിരണ്‍ ബേദിയാണ് ആദ്യ ഐപിഎസ് ഉദ്യോഗസ്ഥ.

കിരണ്‍ ബേദിക്ക് സമാനമായി ജോലിയില്‍ നിന്നും വിരമിച്ച കാഞ്ചനും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം എടുത്ത് ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ ഛിഹ്നത്തിലാണ് ഇവര്‍ ഹരിദ്വാറില്‍ നിന്നും മത്സരിച്ചത്. എന്നാല്‍, ജയിക്കാന്‍ സാധിച്ചില്ല.

സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുകയും സ്ത്രീ സമത്വത്തിന് വേണ്ടി പോരാടുകയും സംസാരിക്കുകയും ചെയ്തിരുന്ന വ്യക്തികൂടിയായിരുന്നു കാഞ്ചന്‍. ഉത്തരാഖണ്ട് പോലീസ് കാഞ്ചന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ട്വിറ്റ് ചെയ്തു.



from mangalam.com https://ift.tt/3227W8c
via IFTTT

No comments:

Post a Comment