ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലു വയസുകാരിക്ക് വെടിേയറ്റു ഗുരുതര പരിക്ക് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 6 January 2022

ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലു വയസുകാരിക്ക് വെടിേയറ്റു ഗുരുതര പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ദാരുണമായി കൊല്ലപ്പെട്ടെ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലു വയസുകാരിക്ക് വെടിേയറ്റ് ഗുരുതര പരിക്ക്. അരിയാന ഡെലാനെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെയാണ് വെടിയേറ്റത്. സംഭവം ടെക്‌സാസിലെ സൗത്ത് ഹൂസ്റ്റണിലായിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയില്‍ കിടന്നുറങ്ങുന്നതിനിടെയാണ് അരിയാനയ്ക്ക് വെടിമയറ്റത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.

പരിക്കേറ്റ കുട്ടിയുടെ ശ്വസകോശത്തിലും കരളിലും ഗുരുതരമായി പരിക്കേറ്റുയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയെ അടിയന്തര ശസ്തക്രിയയ്ക്ക് വിധേയയാക്കിയെന്നും കുട്ടി സുഖം പ്രാപിച്ചു വരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

മകള്‍ക്കു നേരെയുണ്ടവായ ആക്രമണം ആസൂത്രിതമാണെന്നും പിതാവ് ഡെറിക്ക്്ഡിലാന ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ് ആക്രമത്തിനു പിന്നിലെ കാരണം എന്താണെന്നു കണ്ടെത്താനുളള ശ്രമങ്ങള്‍ തുടരുകയാണ്. കുട്ടിയോ അതോ കുടുംബത്തിലേ മറ്റാരെരോ ലക്ഷ്യമിട്ടാണോ വെടിവെയ്പ്പു നടന്നതെന്ന കാര്യം പരിശോധിച്ചു വരികയാണെന്നു പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/3qW1RZ0
via IFTTT

No comments:

Post a Comment

Pages