എം.ജി ശ്രീകുമാറിന് നിയമനമായില്ല: ചലച്ചിത്ര അക്കാദമിയിൽ രഞ്ജിത്ത് തന്നെ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 7 January 2022

എം.ജി ശ്രീകുമാറിന് നിയമനമായില്ല: ചലച്ചിത്ര അക്കാദമിയിൽ രഞ്ജിത്ത് തന്നെ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകനും നടനുമായ രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. സംവിധായകൻ കമലിന് പകരമാണ് രഞ്ജിത്തിന്റെ നിയമനം.

ചലച്ചിത്ര അക്കാദമിയിൽ രഞ്ജിത്തിനെയും സംഗീത നാടക അക്കാദമിയിൽ ഗായകൻ എം.ജി. ശ്രീകുമാറിനെയും ചെയർമാൻമാരാക്കാൻ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നെങ്കിലും സർക്കാർ തീരുമാനം വന്നിരുന്നില്ല.

വ്യാഴാഴ്ച രഞ്ജിത്തിനെ നിയമിച്ച് ഉത്തരവിറക്കിയെങ്കിലും എം.ജി. ശ്രീകുമാറിന്റെ കാര്യത്തിൽ തീരുമാനം നീളുകയാണ്.

ബി.ജെ.പി. അനുഭാവിയാണെന്നുപറഞ്ഞ് ശ്രീകുമാറിന്റെ നിയമനത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണം ഉയർന്നിരുന്നു.



from mangalam.com https://ift.tt/337Pili
via IFTTT

No comments:

Post a Comment

Pages