കുമളി: സംസ്ഥാനത്ത ആഭ്യന്തര വകുപ്പിന് മാത്രമായി ഒരു മന്ത്രി വേണമെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍. പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികള്‍ ആവശ്യമുന്നയിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥര്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും അവര്‍ക്ക് നാട് നന്നാകണമെന്ന ആഗ്രഹമില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
പോലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ നല്ലപ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുന്നു. ഇന്റലിജന്‍സ് സംവിധാനം പരാജയമാണ്. പോലീസിലെ ഒരുവിഭാഗം സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നു. ഇക്കൂട്ടരെ കണ്ടെത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഒറ്റുകാരെയും സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും പോലീസ് അസോസിയേഷന് കഴിയുന്നില്ല. പോലീസ് സംഘടനാസംവിധാനം കാര്യക്ഷമമാക്കാന്‍
പാര്‍ട്ടി ഇടപെടണമെന്നും ചില പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സ്ത്രീവിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ മാപ്പുപറഞ്ഞാലും തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
അതിനിടെ, മന്ത്രി മുഹമ്മദ് റിയാസിനെതിരെ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഇടുക്കി ജില്ലയെ പൂര്‍ണ്ണമായും അവഗണിക്കുന്ന 'മലബാര്‍ മന്ത്രി'യാണെന്ന് സമ്മേളനത്തില്‍ പരിഹാസമുയര്‍ന്നു. ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലയ്ക്ക് മാത്രമായാണ് പരിഗണിക്കുന്നതെന്നാണ് മന്ത്രിക്കെതിരായ പ്രധാന വിമര്‍ശനം.
വിനോദ സഞ്ചാര മേഖലയില്‍ വലിയ പ്രാധാന്യമുള്ള ഇടുക്കിയെ മന്ത്രി അവഗണിക്കുകയാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. എന്നാല്‍ വിനോദസഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.
അതേസമയം, ആഭ്യന്തര വകുപ്പിന് പ്രത്യേകം മന്ത്രി വേണമെന്ന് ജില്ലാ സമ്മേളനത്തില ആവശ്യം ഉയര്‍ന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
from mangalam.com https://ift.tt/3qNG2uH
via IFTTT
No comments:
Post a Comment