സി.വി വര്‍ഗീസ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി; രാജേന്ദ്രനെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 5 January 2022

സി.വി വര്‍ഗീസ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി; രാജേന്ദ്രനെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി

ഇടുക്കി: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി.വി വര്‍ഗീസിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. കെ.കെ ജയചന്ദ്രനാണ് വര്‍ഗീസിന്റെ പേര് നിര്‍ദേശിച്ചത്. 39 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

നിലവിലുണ്ടായിരുന്ന സെക്രട്ടേറിയറ്റില്‍ നിന്ന് മുന്‍ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ അടക്കം ഏഴു പേരെ ഒഴിവാക്കി. സെക്രട്ടേറിയറ്റില്‍ മുന്‍മന്ത്രി എം.എം മണിയുടെ മകള്‍ സുമാ സുേരന്ദ്രന്‍ അടക്കം 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി.

20 വര്‍ഷമായി ജില്ലാ സെക്രട്ടറിയറ്റംഗമാണ് വര്‍ഗീസ്. നിലവില്‍ കര്‍ഷക സംഘം ജില്ലാ പ്രസിഡന്റുമാണ്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്. 2006 ലും 2011 ലും ഇടുക്കിയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/3HwIwEs
via IFTTT

No comments:

Post a Comment

Pages