ഹൈദരാബാദ് : മുഖ്യമന്ത്രിയെയും സംസ്ഥാനസര്‍ക്കാരിനെയും വിമര്‍ശിക്കുകയും മുഖ്യമന്ത്രി ഉള്‍പ്പെട്ടിട്ടുള്ള കേസില്‍ ജാമ്യം റദ്ദാക്കണമെന്ന് കോടതിയെ സമീപിക്കുകയും ചെയ്ത വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വിമതഎംപി ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ആന്ധ്രാപ്രദേശില്‍ അറസ്റ്റില്‍.
വൈഎസ്ആര്‍ േകാണ്‍ഗ്രസ് വിമതന്‍ നര്‍സാപുരം എംപി കാണുമുറി രഘുരാമ കൃഷ്ണം റെഡ്ഡിയെയാണ് ആന്ധ്രയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഡിക്ക് നല്‍കിയിരിക്കുന്ന ജാമ്യം നിഷേധിക്കണം എന്ന് ഇദ്ദേഹം സിബിഐ പ്രത്യേക കോടതിയോട് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് വിവാദത്തില്‍ കുരുങ്ങിയത്.
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ഹൈദരാബാദിലെ വസതയില്‍ വെച്ചായിരുന്നു അറസ്റ്റ്. ജഗ്‌മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേ 59 കാരനായ എംപി അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ചില സമുദായങ്ങള്‍ക്ക് എതിരേ വിദ്വേഷപ്രസംഗം നടത്തിയെന്നും സര്‍ക്കാരിനെതിരേ വിപ്ലവത്തിന് കോപ്പു കൂട്ടിയതിനുമാണ് അറസ്റ്റ് ചെയ്തതെന്നാണ് അറസ്റ്റിന് പോലീസ് നല്‍കിയിട്ടുള്ള വിശദീകരണം.
രാജുവിന്റെ പ്രസംഗങ്ങള്‍ ആസൂത്രിതവും ദീര്‍ഘനാളായി തുടര്‍ച്ചയായി കലാപത്തിന് കാരണമുണ്ടാക്കാന്‍ പദ്ധതിയിട്ടുള്ളതും സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരെ വിവിധ രീതിയില്‍ ആക്രമിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു. 2012 ലെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജഗ്‌മോഹന്‍ റെഡ്ഡിക്ക് അനുവദിച്ചിട്ടുള്ള ജാമ്യം റദ്ദാക്കാമോ എന്ന് ചോദിച്ച് രാജു ഏപ്രില്‍ 17 ന് പ്രത്യേക സിബിഐ കോടതിക്ക് മുന്നില്‍ എത്തിയിരുന്നു.
നേരത്തേ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച രാജു 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു വീണ്ടും പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതിനിടയില്‍ ഇദ്ദേഹം ബിജെപിയിലും തെലുഗുദേശം പാര്‍ട്ടിയിലും ചേര്‍ന്നിരുന്നു. നിലവില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗമാണ്.
from mangalam.com https://ift.tt/33LJr24
via IFTTT
No comments:
Post a Comment