ന്യൂനപക്ഷ ക്ഷേമം സ്ഥിരം ഒരു വിഭാഗത്തിന് നല്‍കുന്നതില്‍ മറു വിഭാഗത്തിന് അതൃപ്തി; വകുപ്പ് ഏറ്റെടുത്തതില്‍ വിശദീകരണവുമായി സി.പി.എം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 21 May 2021

ന്യൂനപക്ഷ ക്ഷേമം സ്ഥിരം ഒരു വിഭാഗത്തിന് നല്‍കുന്നതില്‍ മറു വിഭാഗത്തിന് അതൃപ്തി; വകുപ്പ് ഏറ്റെടുത്തതില്‍ വിശദീകരണവുമായി സി.പി.എം

തിരുവനന്തപുരം: ന്യുനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ വിശദീകരണവുമായി സി.പി.എം. വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുതല്‍ തീരുമാനിച്ചിരുന്നു. ന്യൂനപക്ഷം എന്നാല്‍ സംസ്ഥാനത്ത് മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ഈ വകുപ്പ് സ്ഥിരമായി ഒരു വിഭാഗം തന്നെ കൈകാര്യം ചെയ്യുന്നതില്‍ മറു വിഭാഗത്തിന് ആക്ഷേപമുണ്ടായിരുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും ഒരു വിഭാഗം തന്നെ കയ്യടക്കുന്നുവെന്നായിരുന്നു ആക്ഷേപം. ന്യുനപക്ഷ ക്ഷേമം, പ്രവാസികാര്യ വകുപ്പുകള്‍ വി.അബ്ദുറഹ്മാനാണെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു സി.പി.എം.

ന്യുനപക്ഷ, പ്രവാസി ക്ഷേമ വകുപ്പുകള്‍ വി.അബ്ദുറഹ്മാനാണെന്ന് വകുപ്പ് വിഭജനം സംബന്ധിച്ച വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി ദിനപത്രമായ ദേശാഭിമാനി വ്യാഴാഴ്ച നല്‍കിയ പട്ടികയിലും ഈ വകുപ്പുകള്‍ അബ്ദുറഹ്മാനാണെന്ന് കാണിച്ചിരുന്നു. എന്നാല്‍ വിജ്ഞാപനം ഇറങ്ങിയപ്പോള്‍ രണ്ട് വകുപ്പുകളും മുഖ്യമന്ത്രിക്കായി. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ എതിര്‍പ്പ് അറിയിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ഈ സാഹ ചര്യത്തില്‍ കൂടിയാണ് സി.പി.എമ്മിന്റെ വിശദീകരണം.

ന്യുനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കുന്നത് വി.എസ് അച്യൂതാനന്ദന്റെ കാലത്താണ്. പാലോട് മുഹമമ്മദ് കുട്ടിയായിരുന്നു ആദ്യമന്ത്രി. യു.ഡി.എഫ് സര്‍ക്കാരില്‍ മഞ്ഞിളാംകുഴി അലിയും ഒന്നാം പിണറായി സര്‍ക്കാരില്‍ കെ.ടി ജലീലും ന്യുനപക്ഷ ക്ഷേമം കൈകാര്യം ചെയ്തിരുന്നു.

ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുക മുഖ്യമന്ത്രിക്ക് തന്നെയാണെന്ന് വി.അബ്ദുറഹ്മാന്‍ പ്രതികരിച്ചു. ആ വകുപ്പ് തന്നെ ഏല്പിച്ചിരുന്നില്ല. സംസ്ഥാനത്തെ മത ന്യുനപക്ഷങ്ങള്‍ക്ക് ഏറ്റവും നല്ല കാലഘട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/3fCageK
via IFTTT

No comments:

Post a Comment

Pages