നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും ; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ ; സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 23 May 2021

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും ; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ ; സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും. പ്രോട്ടെം സ്പീക്കർ പിടിഎ റഹിമിന് മുന്നിൽ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. കോവിഡ് ബാധിതരായതിനെ തുടര്‍ന്ന് യു പ്രതിഭ, കെ ബാബു, എം വിൻസെന്‍റ് എന്നിവർ സത്യപ്രതിജ്ഞക്കെത്തില്ല.

എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനം തുടങ്ങുക. രാവിലെ ഒമ്പത് മണിയോടെ ഇത് നടക്കും. കോവിഡ് ബാധിതരായ മൂന്ന് എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ പിന്നീടാകും ഉണ്ടാകുക.

സ്പീക്കറുടെ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി എംബി രാജേഷിനാണ് കൂടുതല്‍ സാധ്യത. ജൂണ്‍ 14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ വോട്ട് ഓൺ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും. 28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂൺ 4ന് ബജറ്റ് അവതരണം.

ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കുക. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ജൂൺ 4നാണ് സംസ്ഥാന ബജറ്റ്. എംഎൽഎ ഹോസ്റ്റലിൽ ചിലർ മുറി ഒഴിഞ്ഞിട്ടില്ലാത്തതിനാൽ മാസ്ക്കറ്റ് ഹോട്ടൽ, ചൈത്രം, സൗത്ത് പാർക്ക്, നിള ഹോസ്റ്റൽ എന്നിവിടങ്ങളിൽ എംഎൽഎമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ഗ്യാലറികളിൽ വിലക്കാണ്. ബന്ധുക്കള്‍ക്ക് സത്യപ്രതിജ്ഞ കാണുന്നതിനായി ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വീഡിയോ വാള്‍ സജ്ജമാക്കിയിട്ടുണ്ട്.



from mangalam.com https://ift.tt/3fyF4wI
via IFTTT

No comments:

Post a Comment

Pages