തിരുവനന്തപുരം/കൊച്ചി: അറബിക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായതോടെ സംസ്‌ഥാനമാകെ കനത്ത മഴ. താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം. രണ്ടു പേര്‍ മുങ്ങിമരിച്ചു.
കുട്ടനാട്ടില്‍ പാടശേഖരങ്ങളില്‍ മടവീഴ്‌ച വ്യാപകം. ന്യൂനമര്‍ദം ഇന്നു "ടൗട്ടെ" ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുമെന്നാണു സൂചന. ചുഴലിക്കാറ്റ് സംസ്‌ഥാനത്ത് ആഞ്ഞടിക്കില്ലെങ്കിലും ഇന്നും നാളെയും 15 സെ.മീ. വരെ കനത്ത മഴയും ശക്‌തമായ കാറ്റും പ്രതീക്ഷിക്കാം.
എറണാകുളം വടക്കേ ചെല്ലാനം സെന്റ്. സെബാസ്‌റ്റ്യന്‍സ് പള്ളിക്കു സമീപം വലിയപറമ്പില്‍ വി.വി. ആന്റണി (58) വെള്ളക്കെട്ടില്‍ വീണും കോഴിക്കോട് മുക്കം ചാത്തമംഗലം ചേനോത്ത് കിഴക്കേടത്ത് മധുസൂദനന്റെ മകന്‍ ആദര്‍ശ് (19) പുഴയില്‍ ഒഴുക്കില്‍പ്പെട്ടുമാണു മരിച്ചത്.
കടല്‍ക്ഷോഭത്തില്‍ തീരമേഖലകളിലെ നൂറിലേറെ വീടുകള്‍ തകര്‍ന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകള്‍ കടുത്ത ജാഗ്രതയിലാണ്. കോഴിക്കോട്, കോഴിക്കോട്, മലപ്പുറം തീരപ്രദേശങ്ങളിലും സ്‌ഥിതി രൂക്ഷമാണ്.
ജലനിരപ്പുയര്‍ന്നതോടെ കുട്ടനാട്ടില്‍ കാവാലം മാണിക്യമംഗലം കായല്‍, ചമ്പക്കുളം ഇല്ലിമുറി തെക്കേ 900 പാടശേഖരം എന്നിവിടങ്ങളില്‍ മടവീണു. ജനവാസ മേഖലകളിലും റോഡുകളിലും വെള്ളം കയറിയതോടെ ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
ദേശീയ ദുരന്തനിവാരണ സേനയുടെ 23 അംഗ സംഘംആലപ്പുഴയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അറബിക്കടലില്‍ ഇക്കൊല്ലം രൂപം കൊള്ളുന്ന ആദ്യത്തെ ചുഴലിക്കാറ്റാണ് "പല്ലി" എന്ന് അര്‍ഥം വരുന്ന ടൗട്ടെ. കേരളതീരത്തു നിന്ന് 500 കി.മീ. അകലെയാണു കേന്ദ്ര സ്‌ഥാനമെങ്കിലും 500 മുതല്‍ 800 കി.മീ. വരെ ചുറ്റളവില്‍ വ്യാപിക്കുന്ന മഴക്കാറ്റും മഴമേഘങ്ങളും സംസ്‌ഥാനത്തെ ബാധിക്കും. ഗോവ, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലും കാറ്റും മഴയുമുണ്ടാകും. തീരക്കടല്‍ പ്രക്ഷുബ്‌ധമാകുമെന്നതിനാല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നതു പൂര്‍ണമായും വിലക്കി.
from mangalam.com https://ift.tt/3hszTRO
via IFTTT
No comments:
Post a Comment