വിവരം കൈമാറാൻ സംവിധാനങ്ങൾ പരിമിതം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ആശങ്കയിൽ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 16 May 2021

വിവരം കൈമാറാൻ സംവിധാനങ്ങൾ പരിമിതം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ആശങ്കയിൽ

കൊ​ച്ചി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ വി​വ​രം കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​മി​തി​മൂ​ലം ആ​ശ​ങ്ക​യി​ൽ. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തും അ​പ​ക​ട​ക​ര​മാ​യ ക​ട​ലി​ലെ സാ​ഹ​ച​ര്യം തി​രി​ച്ച് ക​ര​യി​ൽ അ​റി​യി​ക്കു​ന്ന​തും ഇ​തു​കാ​ര​ണം സാ​ധ്യ​മാ​കു​ന്നി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

600 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ ദൂ​ര​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന ഇ​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​നു​ള്ള ഓ​ട്ടോ​മാ​റ്റി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല. നി​ല​വി​ലെ സം​വി​ധാ​ന​ങ്ങ​ൾ പ്ര​കാ​രം തീ​ര​ത്തു​നി​ന്ന് ബോ​ട്ട് പു​റ​പ്പെ​ട്ട് അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​വ​രു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടും. സാ​റ്റ​ലൈ​റ്റ് ഫോ​ണു​ക​ളു​ണ്ടെ​ങ്കി​ലും മ​ഴ​യു​ള്ള സ​മ​യ​ത്ത് ക​ണ​ക്​​ഷ​ൻ ത​ട​സ്സ​പ്പെ​ടും.

ന്യൂ​ന​മ​ർ​ദ​വും ചു​ഴ​ലി​ക്കാ​റ്റു​മു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് എ​ത്തു​ന്ന​തി​നു​മു​മ്പ് ക​ട​ലി​ലേ​ക്ക് പു​റ​പ്പെ​ട്ട നൂ​റോ​ളം ബോ​ട്ടു​ക​ളെ​ക്കു​റി​ച്ച വി​വ​രം ഇ​നി​യും ക​ര​യി​ൽ ല​ഭി​ക്കാ​ത്ത​ത് പ്ര​ശ്ന​ത്തിെൻറ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.

കേ​ര​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ഏ​താ​നും ബോ​ട്ടു​ക​ളി​ൽ ഒ​രു​വ​ശ ത്തേ​ക്ക് മാ​ത്രം ബ​ന്ധ​പ്പെ​ടാ​വു​ന്ന എ.​ഐ.​എ​സ് ഘ​ടി​പ്പി​ച്ചി​ട്ടുണ്ട്.ഇ​രു​വ​ശ​ത്തു​നി​ന്നും ഫ​ല​പ്ര​ദ​മാ​യ വി​വ​ര​കൈ​മാ​റ്റം സാ​ധ്യ​മാ​യാ​ലേ സുരക്ഷ ഉറപ്പിക്കാനാകൂ.



from mangalam.com https://ift.tt/3wemkJB
via IFTTT

No comments:

Post a Comment

Pages