പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ; ചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാർഗരേഖ പുറത്തിറക്കും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 15 May 2021

പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ; ചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാർഗരേഖ പുറത്തിറക്കും

ന്യൂഡൽഹി : കോവിഡിന് പ്ലാസ്മ ചികിത്സ ഫലപ്രദമല്ലെന്നു ഐസിഎംആർ. രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകിയിരുന്നത്.

ഇത് രോഗം കുറയാനോ മരണം തടയാനോ ഫലപ്രദമല്ലെന്നാണ്‌ വിലയിരുത്തൽ. പ്ലാസ്മാ തെറാപ്പിക്കെതിരെ ചില ഡോക്ടർമാരും ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവനും ഐ.സി.എം.ആറിനും എയിംസ് ഡയറക്ടർക്കും കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാസ്മ തെറാപ്പി ഇനി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.

പ്ലാസ്മാചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാർഗരേഖ ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്നാണ് സൂചന.



from mangalam.com https://ift.tt/3buoU6F
via IFTTT

No comments:

Post a Comment

Pages