'നിയമം എല്ലാവർക്കും ഒരുപോലെ' ; കോവിഡ് മാനദണ്ഡം ലംഘിച്ച ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്ക് പിഴ ചുമത്തി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 22 May 2021

'നിയമം എല്ലാവർക്കും ഒരുപോലെ' ; കോവിഡ് മാനദണ്ഡം ലംഘിച്ച ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്ക് പിഴ ചുമത്തി

ബ്രസീലിയ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ ചുമത്തി. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന്  ബ്രസീല്‍ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവര്‍ണർ ഫ്‌ളാവിയോ ഡിനോ പ്രസിഡന്റിനെതിരെ നടപടി സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

ഒരു പൊതുപരിപാടിയിൽ പങ്കെടുത്തപ്പോൾ ബൊല്‍സൊനാരോ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാരോപിച്ചായിരുന്നു നടപടി. ബൊല്‍സൊനാരോയ്ക്ക് അപ്പീല്‍ നല്‍കാന്‍ പതിനഞ്ച് ദിവസത്തെ സമയമാണുള്ളത്.

ബ്രസീലിലെ ഇടതുപക്ഷ നേതാവ് കൂടിയാണ് ഫ്‌ളാവിയോ ഡിനോ. തീവ്ര വലതുപക്ഷ നേതാവായ ബൊല്‍സൊനാരോ കോവിഡ് നിയന്ത്രണങ്ങളെ ശക്തമായി എതിര്‍ക്കുന്ന കൂട്ടത്തിലാണ്‌. എന്നാൽ, തന്റെ സംസ്ഥാനത്ത് നൂറിലധികം പേര്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്നം ഡിനോ പറഞ്ഞു.



from mangalam.com https://ift.tt/3bPvi8F
via IFTTT

No comments:

Post a Comment

Pages