ടൗട്ടെ ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 14 May 2021

ടൗട്ടെ ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ മകാണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി. കേരളം, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും ചുഴലിക്കാറ്റിനു മുന്നോടിയായി കനത്ത മഴയും എത്തി. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുകയും സുരക്ഷിതരായിരിക്കുകയും വേണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കിഴക്ക്-മധ്യ അറബിക്കടലില്‍ ചുഴലിക്കാറ്റായി മാറിയത്. കേരളം, കര്‍ണാടക, ലക്ഷദ്വീപ്, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് ഇടയാക്കിയ കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദുരന്ത നിവാരണ സേനയും നാവിക മസനയും അടക്കം എല്ലാ സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഊര്‍ജിതമാണ്.



from mangalam.com https://ift.tt/3w5ncQS
via IFTTT

No comments:

Post a Comment

Pages