എ.സി.മുറി, ഇഷ്ടത്തിന് അനുസരിച്ച് ഹോട്ടല്‍ ഭക്ഷണം, കാവലിന് പോലീസും ; ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ സ്വപ്നയ്ക്ക് സുഖവാസം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 21 May 2021

എ.സി.മുറി, ഇഷ്ടത്തിന് അനുസരിച്ച് ഹോട്ടല്‍ ഭക്ഷണം, കാവലിന് പോലീസും ; ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ സ്വപ്നയ്ക്ക് സുഖവാസം

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. എയർ ഇന്ത്യ ഉദ്യോഗസ്ഥൻ എൽ.എസ്.സിബുവിനെതിരെ വ്യാജ പരാതി ചമച്ച കേസില്‍ ക്രൈംബ്രാഞ്ചിന് കീഴില്‍ കഴിയുന്ന സ്വപ്നയ്ക്ക് മികച്ച സൗകര്യമാണ് നല്‍കിയിരിക്കുന്നത്. ഒമ്പത് ദിവസമായി ചോദ്യങ്ങളും മൊഴിയെടുപ്പും നടക്കുന്നുണ്ടെങ്കിലും സ്വപ്ന സന്തോഷവതിയാണെന്നും നല്‍കിയിട്ടുള്ള സൗകര്യത്തില്‍ സംതൃപ്തയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ ഇന്നു കോടതിയിൽ വീണ്ടും ഹാജരാക്കും. ശീതീകരിച്ച മുറി, കിടക്കാൻ കട്ടിലും മറ്റു സൗകര്യങ്ങളും. , ഹോട്ടലില്‍ നിന്നും താല്‍പ്പര്യമുള്ള ഭക്ഷണം, വനിതാപോലീസുകാരുടെ സുരക്ഷയും നിരീക്ഷണവും ക്രൈംബ്രാഞ്ച് നല്‍കിയിട്ടുണ്ട്.

കസ്റ്റംസ് കേസിൽ കോഫെപോസ പ്രതിയായി വനിതാ ജയിലിലായിരുന്നു സ്വപ്ന. ഈ മാസം 14 നാണ് വ്യാജ പരാതി ചമച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എത്തിയത്. ഒരു പ്രതിക്കും നല്‍കിയിട്ടില്ലാത്ത തരം കസ്റ്റഡിയാണു സ്വപ്നയ്ക്ക ക്രൈംബ്രാഞ്ച് ഒരുക്കിയത്. ഇഷ്ടഭക്ഷണം കഴിക്കാം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എസി കോൺഫറൻസ് ഹാളും ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് മ്യൂസിയത്തിൽ എസി മുറിയും ചോദ്യം ചെയ്യലിനു തയാറാക്കിയിരുന്നു. ജയിലിൽ നിന്നു നേരെ കോവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക് ആയിരുന്നു കൊണ്ടുപോയത്.

നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ശേഷമാണ് കവടിയാർ ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ കൊണ്ടുവന്നത്. ജയിലിൽ ആണെങ്കിൽ വൈകിട്ട് നാലിനു മുൻപു രാത്രി ഭക്ഷണം വാങ്ങി സെല്ലിൽ കയറണം. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ മൂന്നു നേരത്തെയും ഭക്ഷണം ഹോട്ടലിൽ നിന്നാണ് ഏർപ്പാടാക്കിയിരുന്നത്. ജവഹർ നഗറിലെ ഓഫിസിൽ നിന്നു വ്യാജ പരാതി ചമച്ച കംപ്യൂട്ടർ എയർ ഇന്ത്യ സാറ്റ് ഓഫിസിൽ നിന്നു കണ്ടുകെട്ടുന്നതിനും രക്തസമ്മർദം കുറഞ്ഞപ്പോൾ ഡോക്ടറെ കാണിക്കുന്നതിനും മാത്രമാണ് സ്വപ്നയെ പുറത്ത് കൊണ്ടുപോയത്.

സ്വപ്നയുടെ ആരോഗ്യകാര്യം ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് അമ്മ കേന്ദ്ര സർക്കാരിനു കത്തയച്ചിരുന്നു. അതു ജയിൽ അധികൃതർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. അതിനാൽ പ്രത്യേക ശ്രദ്ധ ഉദ്യോഗസ്ഥർ പുലർത്തി. ആവശ്യമെങ്കില്‍ നല്‍കാനുള്ള മധുരം പോലും കയ്യില്‍ കരുതിയാണ് സുരക്ഷയ്ക്ക് നിര്‍ത്തിയിട്ടുള്ള രണ്ടു വനിതാപോലീസുകാര്‍ നിന്നിരുന്നത്.



from mangalam.com https://ift.tt/2RElGXd
via IFTTT

No comments:

Post a Comment

Pages