വടകരയില്‍ പോലീസുകാരന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 18 May 2021

വടകരയില്‍ പോലീസുകാരന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം

വടകര: വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീട്ടില്‍ സ്‌ഫോടനം.
വടകരയ്ക്കടുത്ത കളരിയുള്ളതില്‍ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റവിട ചിത്രദാസന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.

ചൊവ്വാഴ്ച രാത്രി പത്തേകാലോടു കൂടിയാണ് ‌സ്ഫോടനം നടന്നത്.
താല്കാലികമായി നിര്‍മ്മിച്ച മുറി സംഭവ ശേഷം നാമാവശേഷമായി. സ്‌ഫോടന കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിയാല്‍ സ്‌ഫോടനത്തിന് ഇത്ര ശേഷിയുണ്ടാകുമോ എന്ന് പ്രദേശത്തുകാര്‍ സംശയിക്കുന്നു. മാത്രമല്ല സ്‌ഫോടന ശേഷം പരിസരമാകെ വെടിമരുന്നിന്റെ മണം ഉണ്ടായതായും സമീപവാസികള്‍ പറഞ്ഞു.

അത്യുഗ്രശേഷിയുള്ള സ്‌ഫോടനത്തില്‍ പ്രദേശമാകെ കിടുങ്ങുകയും പരിസരത്തെ പതിനഞ്ചോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രദാസന്റെ ഇരുനില വീടിനും, മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും  തൊട്ടടുത്തുള്ള രണ്ട് വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സ്‌ഫോടനം നടക്കുമ്പോള്‍ ചിത്രദാസനും കുടുംബവും വീടിനകത്തുള്ളതായാണ് വിവരം. 



from mangalam.com https://ift.tt/3bCGBkm
via IFTTT

No comments:

Post a Comment

Pages