തിരുവനന്തപുരം: ഡ്യൂട്ടിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം. ഡ്യൂട്ടിയിൽ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടർന്നാണിത്.
ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കി. അനാവശ്യ മൊബൈൽഫോൺ ഉപയോഗം തടയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നു ഉത്തരവിൽ പറയുന്നു.
പ്രധാനപെട്ട ഡ്യൂട്ടികൾക്ക് നിയോഗിച്ചിട്ടുള്ള പോലീസുകാർ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈൽഫോണിൽ നോക്കിയിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാം ഇറക്കിയ ഉത്തരവിൽ പറയുന്നു.
from mangalam.com https://ift.tt/3y0H5dA
via IFTTT
No comments:
Post a Comment