യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിനെ ഡൽഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കേന്ദ്രത്തിന്റെ പ്രതികാര നടപടിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരാണ്. കോവിഡിനെ നേരിടുന്നതില്‍ കേന്ദ്രത്തിന് സംഭവിച്ച പിഴവ് മറയ്ക്കാനാണ് ശ്രീനിവാസനെ പോലെയുള്ളവര്‍ക്കെതിരേയുള്ള നടപടിയെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കേന്ദ്രസർക്കാരിന്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണ് ഇതെന്നും പറയുന്നു.
ഡല്‍ഹിയില്‍ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബി.വി. ശ്രീനിവാസന്‍ സജീവമാണ്. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് കാട്ടി ഡല്‍ഹി പൊലീസ് നേരത്തേ ശ്രീനിവാസിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആന്റിവൈറൽ മരുന്നുകള്‍ അനധികൃതമായി സൂക്ഷിച്ച ബി.ജെ.പി എം.പിമാർക്കെതിരെ നടപടി എടുക്കാതെയാണ് ഡൽഹി പൊലീസ് സേവന പ്രവർത്തനങ്ങൾ സുതാര്യമായി നടത്തുന്ന ശ്രീനിവാസിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നും പറഞ്ഞു. ദുരിതത്തിലായ ജനതയെയും ദുര്‍ബലപ്പെട്ട സംവിധാനങ്ങളെയും പിന്തുണച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ശ്രീനിവാസിനെ ഡല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരിക്കുന്നു.
ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ഇടപെടലുകളില്‍ നിയമവിരുദ്ധതയുണ്ടെന്ന് ആരോപിച്ചു നല്‍കിയ പൊതുതാല്പര്യ ഹര്‍ജ്ജിയാണ് കാരണം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെക്കതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചാല്‍, എന്‍ഡിഎ സര്‍ക്കാര്‍ സ്വയം പരിഹാസ്യരാവും. സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്ന നടപടിയാവും. പിന്നോട്ടില്ല എന്ന് ശ്രീനിവാസ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
കൊല്ലുന്നവനേക്കാള്‍ വലിയവനാണ് ആളുകളെ രക്ഷിക്കുന്നവന്‍ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തേ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും ശ്രീനിവാസന് അനുകൂലമായി പ്രതികരിച്ചിരുന്നു. ബി വി ശ്രീനിവാസിന് പിന്തുണയുമായി ഇന്നലെ പി.സി. വിഷ്ണുനാഥ് രംഗത്ത് വന്നിരുന്നു. ശ്രീനിവാസനെതിരേയുള്ള നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്വയം അപഹാസ്യരാകരുതെന്ന് പറഞ്ഞു. ശ്രീനിവാസന്‍ ചെയ്തത് രാജ്യദ്രോഹമാണെന്നും തൂക്കിക്കൊല്ലണമെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസം.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്
കോവിഡിനെ നേരിടുന്നതിൽ കേന്ദ്രസർക്കാരിന്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ശ്രീനിവാസിനെതിരെ ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിരോധ നടപടികൾ നാടിന് സാന്ത്വനമായി മാറിയിരിക്കുകയാണ്.
കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഉറവിടം വ്യക്തമാക്കണമെന്ന് കാട്ടിയാണ് ഡല്‍ഹി പൊലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്. ശ്രീനിവാസിന്റെ എല്ലാ സേവനപ്രവർത്തനങ്ങളും സുതാര്യമാണ്. പ്രാണവായു കിട്ടാതെ പിടയുന്ന രോഗികൾക്ക് ഓക്സിജൻ എത്തിച്ചു നൽകി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് മുന്‍നിരയിലാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു ന്യുയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ തുറന്നു എഴുതിയിരുന്നു.
സ്വന്തം നാടിന് ആവശ്യമായ വാക്സിൻ നൽകാതെ വിദേശരാജ്യങ്ങൾക്കായി കയറ്റുമതി ചെയ്ത മോദി സർക്കാരിന്റെ പിടിപ്പുകേട് കൂടി ഈ മാധ്യമങ്ങൾ തുറന്നുകാട്ടിയിരുന്നു. ആന്റിവൈറൽ മരുന്നായ റെംഡെസിവിര്‍ അനധികൃതമായി സൂക്ഷിച്ചതിനു രണ്ട് ബിജെപി എംപിമാർക്കെതിരെ എഫ്.ഐ.ആർ ഇടണമെന്ന് രണ്ട് ഹൈക്കോടതികൾ ഉത്തരവിട്ടിരുന്നു. പതിനായിരം വയൽ റെംഡെസിവിര്‍ സൂക്ഷിച്ച മഹാരാഷ്ട്ര എംപി സുജയ് വിഖേ പട്ടേൽ, ഡൽഹി എംപി ഗൗതം ഗംഭീർ എന്നിവർക്കെതിരെയാണ് മഹാരാഷ്ട്ര,ഡൽഹി ഹൈക്കോടതികൾ ഉത്തരവിട്ടത്.
അനധികൃതമായി മരുന്ന് സൂക്ഷിച്ച ബിജെപി എംപിമാർക്കെതിരെ നടപടി എടുക്കാതെയാണ് സുതാര്യമായ സേവനപ്രവർത്തനങ്ങൾ നടത്തുന്ന ശ്രീനിവാസിനെതിരെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ് തിരിഞ്ഞിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ലോകം നൽകുന്ന അംഗീകാരമാണ് കേന്ദ്രസർക്കാരിനെ വിറളി പിടിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ ഇത്തരം തടസ്സങ്ങളെ വകവെക്കാതെ സേവനവഴിയിൽ ജനങ്ങൾക്ക് ആശ്വാസം നൽകി മുന്നോട്ട് പോകുന്ന ബി.വി ശ്രീനിവാസിനു ഐക്യദാർഢ്യം.
from mangalam.com https://ift.tt/3hmVKdk
via IFTTT
No comments:
Post a Comment