ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ്. എന്നാല്‍ മരണനിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് വെല്ലുവിളിയും ഉയര്‍ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,81,386 പേര്ക്കാര് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ 4,106 പേര് മരണമടഞ്ഞു. ഇന്നലെ 3,78,741 പേര് രോഗമുക്തരായിട്ടുണ്ട്.
ഇതുവരെ 2,49,65,463 പേര് രോഗികളായി. 2,11,74,076 പേര് രോഗമുക്തരായി. 2,74,390 പേര് മരണമടഞ്ഞു. 35,16,997 പേരാണ് ചികിത്സയിലുള്ളത്. 18,29,26,460 ഡോസ് വാക്സിനേഷന് നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, മരണ നിരക്ക് പോയിന്റ് ഒരു ശതമാനം ഉയര്‍ന്ന് 1.10% എന്ന നിരക്കിലെത്തി. ഇതുവരെ 31,64,23,658 കോവിഡ് സാംപിള്‍ ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇന്നലെ മാത്രം 15,73,515 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര് അറിയിച്ചു. മുന്‍ ദിവസങ്ങളില്‍ 18 ലക്ഷത്തിനു മുകളിലായിരുന്നു ടെസ്റ്റുകളുടെ എണ്ണം. ടെസ്റ്റുകള്‍ കുറഞ്ഞത് പുതിയ രോഗികളുടെ എണ്ണവും കുറയാന്‍ ഇടയായിട്ടുണ്ട്.
from mangalam.com https://ift.tt/2SWEG3G
via IFTTT
No comments:
Post a Comment