റിയാദ് : സൗദി അറേബ്യയുടെ അതിർത്തികൾ ഇന്ന് തുറക്കും. 2020 മാർച്ച് മുതൽ അടച്ച അതിർത്തികൾ കര, വായു, കടൽ അതിർത്തികൾ ഒരു വർഷത്തിന് ശേഷമാണ് ഇന്ന് തുറക്കുന്നത്.
കോവിഡ് വാക്സീന്റെ രണ്ടു ഡോസും എടുത്തവർക്കും ആറുമാസത്തിനുള്ളിൽ കോവിഡ് മുക്തരായവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇൻഷുറൻസുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യാത്ര ചെയ്യാം.
അതെ സമയം, ടൂറിസ്റ്റ് വീസയുള്ള സൗദി ഇതര പൗരന്മാർക്ക് യാത്രയ്ക്ക് അനുവാദമില്ല. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആർ പരിശോധന നിർബന്ധമാണ്.
from mangalam.com https://ift.tt/3eRUDAz
via IFTTT
No comments:
Post a Comment