'കടല്‍ കേറിയാലെന്ത്, കര മുടിഞ്ഞാലെന്ത്? പന്തല്‍ വേണം ആര്‍ഭാടച്ചടങ്ങുവേണം. അതിന് ഞങ്ങള്‍ ടെസ്റ്റുകുറച്ച് രോഗം കുറയ്ക്കും'; പരിഹാസവുമായി പി ഗീത - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 17 May 2021

'കടല്‍ കേറിയാലെന്ത്, കര മുടിഞ്ഞാലെന്ത്? പന്തല്‍ വേണം ആര്‍ഭാടച്ചടങ്ങുവേണം. അതിന് ഞങ്ങള്‍ ടെസ്റ്റുകുറച്ച് രോഗം കുറയ്ക്കും'; പരിഹാസവുമായി പി ഗീത

തിരുവനന്തപുരം: കോവിഡ് വ്യാപനവും പ്രകൃതിക്ഷോഭവും കൊണ്ട് ജനങ്ങള്‍ വലഞ്ഞിരിക്കുന്ന അവസരത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആര്‍ഭാടമായി നടത്തുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പി ഗീത. കടല്‍ കേറിയാലെന്ത്, കര മുടിഞ്ഞാലെന്ത്? പന്തല്‍ വേണം ആര്‍ഭാടച്ചടങ്ങുവേണം. അതിന് ഞങ്ങള്‍ ടെസ്റ്റുകുറച്ച് രോഗം കുറയ്ക്കും.- ഗീത ഫേസ്ബുക്കില്‍ കുറിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരാകും പങ്കെടുക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് 50,000 ത്തിലേറെ പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ ഇത്രയും പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല എന്ന് കാണാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.



from mangalam.com https://ift.tt/3ft4Cv9
via IFTTT

No comments:

Post a Comment

Pages