തിരുവനന്തപുരം : ജില്ലയിൽ നിരീക്ഷണം കർശനമാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
നഗരത്തിൽ ഗതാഗതം പൂർണമായും നിയന്ത്രിക്കാനും നഗരത്തിലേക്ക് പ്രവേശിക്കാനും ആറു വഴികള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ കമ്മിഷണർ വ്യക്തമാക്കി.
കൂടാതെ, മരുന്ന് ഉള്‍പ്പെടെയുള്ള അത്യാവശ്യങ്ങള്‍ക്ക് പോലീസിനെ വിളിക്കാവുന്നതാണ്. ക്വാറന്റീനിലുള്ളവരെ കർശനമായി നിരീക്ഷിക്കാനും സംവിധാനമുണ്ട്. ഇവരെ പൊലീസ് വീട്ടിലെത്തി പരിശോധിക്കും. ലംഘിച്ചാൽ നടപടി സ്വീകരിക്കും.
from mangalam.com https://ift.tt/33RSO0l
via IFTTT
No comments:
Post a Comment